Tennis Top News

റോട്ടർഡാം : ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫെലിക്‌സ്

February 16, 2020

author:

റോട്ടർഡാം : ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി ഫെലിക്‌സ്

റോട്ടർഡാം 500 മാസ്റ്റേഴ്‌സിൽ ആദ്യ സെമിഫൈനൽ ജയിച്ച് കനേഡിയൻ യുവ താരം ഫെലിക്‌സ് ആഗർ അലിയാസ്മെ ഫൈനലിലേക്ക്. ഇതോടെ 19 വയസ്സുകാരനായയ ഫെലിക്‌സ് റോട്ടർഡാമിൽ ഫൈനലിലെത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി. 2001 ൽ റോജർ ഫെഡറർ സ്ഥാപിച്ച 19 വയസ്സും 195 ദിവസവും എന്ന റെക്കോർഡാണ് 19 വയസ്സും 192 ദിവസവും പ്രായമുള്ള ഫെലിക്‌സ് മറികടന്നത്. പരിചയസമ്പന്നനായ സ്പാനിഷ് താരം പാബ്ലോ കൊറെനോ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഫെലിക്‌സ് മറികടന്നത്. തന്റെ കരിയറിലെ നാലാമത്തെ മാത്രം എ. ടി. പി ഫൈനൽ ആണ് ഫെലിക്‌സിന് ഇത്.

ഫൈനലിൽ ജയിക്കാനായാൽ ഒരു എ. ടി. പി 500 മാസ്റ്റേഴ്സ് കിരീടം നേടുന്ന രണ്ടാമത്തെ മാത്രം കനേഡിയൻ പുരുഷ താരമായി ഫെലിക്‌സ് മാറും. ഇതിനുമുമ്പ് വാഷിങ്ടണിൽ 2014 ൽ കിരീടം നേടിയ റയോണിക് മാത്രം ആണ് എ. ടി. പി 500 മാസ്റ്റേഴ്സ് കിരീടം അണിഞ്ഞ കനേഡിയൻ താരം. നിലവിലെ ഫോമിൽ ഭാവി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന ഫെലീക്സിന് അതിനാവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Leave a comment