Cricket Top News

മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരി ന്യൂസിലൻഡ്

February 12, 2020

author:

മൂന്നാം ഏകദിനവും ജയിച്ച് പരമ്പര തൂത്തുവാരി ന്യൂസിലൻഡ്

ഇന്ത്യ ന്യൂസിലൻഡ് മൂന്നാം ഏകദിനത്തിലും ഇന്ത്യക്ക് തോൽവി. ഇന്നലെ നടന്ന മൽസരത്തിൽ അഞ്ച് വിക്കറ്റിനായിരുന്നു ന്യൂസിലൻഡ് ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 296 റൺസ് നേടി. സെഞ്ചുറി നേടിയ കെ എൽ രാഹുലും, അർദ്ധശതകം നേടിയ ശ്രേയസ് അയ്യരും മാത്രമാണ് ഇന്ത്യൻ നിരയിൽ മികച്ച ബാറ്റിങ്ങ് നടത്തിയത്. കോഹിലി ഇത്തവണയും നിരാശപ്പെടുത്തി. കെ എൽ രാഹുല്‍ 113 പന്തില്‍ 112 റണ്‍സ് നേടി. ന്യൂസിലൻഡിന് വേണ്ടി ബെന്നറ്റ് നാല് വിക്കറ്റ് നേടി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ തുടക്കം മുതൽ ന്യൂസിലൻഡ് ആക്രമിച്ചു കളിച്ചു. ഒന്നാം വിക്കറ്റിൽ മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (66), ഹെന്റി നിക്കോള്‍സ് (80) മികച്ച ബാറ്റിങ്ങ് ആണ് നടത്തിയത്. ഒന്നാം വിക്കറ്റിൽ 106 റൺസ് ആണ് നേടിയത്. പിന്നീട് കെയിൻ വില്യംസണും, റോസ് ടെയ്‌ലറും പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് കോളിന്‍ ഗ്രാന്‍ഹോം(58) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങ് ന്യൂസിലൻഡിനെ വിജയത്തിലെത്തിച്ചു.

Leave a comment