Foot Ball Top News

പ്രീമിയർ ലീഗ് :ആർസെനാൽ ഇന്ന് ബോൺമൗത്തിനെതിരെ, ടിർണി അരങ്ങേറ്റം കുറിച്ചേക്കും

October 6, 2019

author:

പ്രീമിയർ ലീഗ് :ആർസെനാൽ ഇന്ന് ബോൺമൗത്തിനെതിരെ, ടിർണി അരങ്ങേറ്റം കുറിച്ചേക്കും

പ്രീമിയർ ലീഗിൽ ഇന്ന് 8ആം ഗെയിം വീക്കിൽ ആർസെനാൽ ഇന്ന് ബൗൺമൗത്തിനെ നേരിടുന്നു. വൈകിട്ട് 6.30നു എമിരേറ്റ്സിൽ വച്ചു നടക്കുന്ന മത്സരത്തിൽ കെൽറ്റിക്കിൽ നിന്നും ഈ സീസണിൽ 25മില്യൺ പൗണ്ടിന് ആര്സെനലിലേക്ക് വന്ന സ്‌കോട്ടിഷ് ലെഫ്റ്റ് ബാക്ക് കീറൺ ടിർണി തന്റെ പ്രീമിയർ ലീഗ് അരങ്ങേറ്റം കുറിച്ചേക്കും പരിക്കിനെ തുടർന്നു ഏതാനും മാസങ്ങളായി വിശ്രമത്തിലായിരുന്ന താരം പോയ വാരം കരബാവോ കപ്പിലും, യൂറോപ്പ ലീഗിലും കളിച്ചിരുന്നു. എന്നാൽ സമാന അവസ്ഥയിൽ ഉള്ള മറ്റു പ്രതിരോധ താരങ്ങളായ ബെല്ലറിൻ, ഹോൾഡിങ് എന്നിവർക്ക് വീണ്ടും കാത്തിരിക്കേണ്ടി വരും എന്നാണ് സൂചനകൾ.

7മത്സരത്തിൽ നിന്നു 3 വിജയവും 3സമനിലയുമായി 12പോയിന്റുള്ള ആർസെനലിനു ഇന്ന് ജയിച്ചാൽ മൂന്നാമതെത്താം. മാഞ്ചസ്റ്റർ യൂണൈറ്റഡുമായി നടന്ന മത്സരത്തിൽ ഓസിലിനെയും സെബാലോസിനെയും പുറത്തിരുത്തി 3 ഡിഫെൻസിവ് മിഡ്ഫീൽഡേഴ്സിനെ ഇറക്കിയതിനു ഏറെ വിമർശനം കേട്ട ആർസെനൽ കോച്ച് എമറിക്കു ഈ മത്സരം വിജയിക്കേണ്ടത് അത്യാവശ്യമാണ്. തരക്കേടില്ലാത്ത പ്രകടനം നടത്തുമ്പോഴും കൃത്യമായ ശൈലിയോ, സ്റ്റാർട്ടിങ് ഇലവനോ ആർസെനലിനു സീസണിൽ അവകാശപ്പെടാനില്ലത്തത് ആരാധകർക്കിടയിൽ എമറിക്ക് അവമതിപ്പുണ്ടാക്കിയിട്ടുണ്ട്. വിജയം തന്റെ ടീം സെലക്ഷനെ ന്യായീകരിക്കാൻ കോച്ചിന് അവസരം കൊടുക്കുമ്പോൾ മറിച്ചൊരു ഫലം ആരാധകർക്കിടയിൽ എമറിയുടെ തലയ്ക്കു വേണ്ടി ഇപ്പൊ ഉയർന്നിട്ടുള്ള ചില മുറവിളികൾക്ക് സാധുത നൽകും..!

Leave a comment