ഫെഡറികോ വാൽവഡെ – റയലിന്റെ മധ്യനിരയിലെ പുതിയ പ്രകമ്പനം

Foot Ball Stories Top News October 6, 2019

ഫെഡറികോ വാൽവഡെ – റയലിന്റെ മധ്യനിരയിലെ പുതിയ പ്രകമ്പനം

നാല് ഗോളുകൾ നേടി റയൽ മാഡ്രിഡ് വിജയിച്ച മത്സരത്തിൽ പക്ഷെ മാൻ ‘ഓഫ് ദി മാച്ച്’ ആയി ഗോളടിക്കാത്ത ഒരു താരം തിരഞ്ഞെടുക്കണമെങ്കിൽ അതിൽ എന്തെങ്കിലും കഴമ്പുണ്ടാകും. പ്രിത്യേകിച്ചും ഈഡൻ ഹസാഡ് ഒരു മനോഹര ഗോൾ അടിക്കുകയും ഒരു ഗോളിന് വഴി ഒരുക്കുകയും ചെയ്തു എന്നുള്ള വസ്തുതയും കണക്കിൽ എടുക്കണം. ഫെഡറികോ വാൽവഡെ എന്ന 21 വയസ്സ് മാത്രം പ്രായമുള്ള ഉറുഗ്വേയ് താരത്തെ പറ്റിയാണ് മുകളിൽ സൂചിപ്പിക്കുന്നത്.

2015 ൽ ആണ് വാൽവഡെ റയലിൽ എത്തുന്നത്. 2017 ക്ലബ് അദ്ദേഹത്തെ ഡീപോർട്ടിവ ല കൊറൂണയിലേക്ക് ലോണിൽ വിടുക ഉണ്ടായി. ഡീപോർട്ടിവ തരാം താഴ്ത്തപ്പെട്ടെങ്കിലും ഫെഡറികോയുടെ പ്രകടനം മികച്ചു നിന്നു. ആയതിനാൽ റയൽ മാനേജർ ആയ ലോപെറ്റുഗെയ് അദ്ദേഹത്തെ തിരിച്ചു വിളിച്ചു. എന്നാൽ ക്രൂസിന്റെയും മോഡ്രിച്ചിന്റെയും മികവിൽ ഇടിവ് സംഭവിച്ചത് കാരണം ഈ സീസണിൽ മാത്രമാണ് അദ്ദേഹത്തിന്റെ പാത തെളിഞ്ഞത്. കിട്ടിയ അവസരം മനോഹരമായി മുതലാക്കാൻ അദ്ദേഹത്തിന് സാധിച്ചിരിക്കുന്നു.

വാൽവഡെ ഗ്രാനഡയുടെ കളി ബ്രേക്ക് ചെയ്ത തുടങ്ങിയ മുന്നേറ്റങ്ങൾ ആണ് റയലിന്റെ മൂന്ന് ഗോളുകൾക്ക് കാരണമായത്. ഹസാഡിന്റെ ഗോൾ അസിസ്റ്റ് ചെയ്തതും ഈ ഉറുഗുവൈൻ താരം തന്നെ. വാൽവഡെ മധ്യനിരയിൽ ഒഴുകി കളിക്കുന്നത് കസെമിറോയ്ക്ക് ഡിഫെൻഡേഴ്സിനെ കൂടുതൽ സഹായിക്കാനും കാരണമാകുന്നു.

ലോകോത്തരം എന്ന് വിലയിരുത്തുന്നത് വളരെ നേരത്തെ ആയി പോകുമെങ്കിലും വാൽവഡെ ഒരു ശുഭസൂചനയാണ്. പ്രിത്യേകിച്ചും ടോണി ക്രൂസും മോഡ്രിച്ചും പ്രായമായി വരുന്നതിനാൽ. അസെൻസിയോയും ഇസ്കോയും റയൽ പോലൊരു ടീമിന്റെ മധ്യനിരയുടെ കടിഞ്ഞാൺ ഏറ്റെടുക്കാൻ പ്രാപ്തരുമല്ല. വാൽവഡെ എന്ന നാമം നല്ല കാരണങ്ങളാൽ അറിയപ്പെടട്ടെ എന്ന് ആശംസിക്കാം

Leave a comment

Your email address will not be published. Required fields are marked *