Cricket Top News Uncategorised

വിശാഖപട്ടണം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് 384 റൺസ് വിജയലക്ഷ്യം

October 6, 2019

author:

വിശാഖപട്ടണം ടെസ്റ്റ്: ദക്ഷിണാഫ്രിക്കയ്ക്ക് 384 റൺസ് വിജയലക്ഷ്യം

വിശാഖപട്ടണം:ടി20 മത്സരത്തിന് ശേഷം ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് പര്യടനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് 384 റൺസ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്സിലും സെഞ്ചുറി നേടിയ രോഹിത് ശർമയുടെ ബാറ്റിങ് മികവിൽ ഇന്ത്യ നാല് വിക്കറ്റ് നഷ്ട്ടത്തിൽ 323 റൺസ് നേടി. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് 431 റൺസിൽ അവസാനിച്ചിരുന്നു. 71 റൺസ് ലീഡുമായി ബാറ്റിങ് ആരംഭിച്ച ഇന്ത്യ രോഹിത് ശർമയുടെ ബാറ്റിങ് മികവിൽ 323 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക 11-1 എന്ന നിലയിലാണ്.

385-8 എന്ന നിലയിൽ ബാറ്റിംഗ് ആരംഭിച്ച ദക്ഷിണാഫ്രിക്കയുടെ ഇന്നിങ്‌സ് 431 റൺസിൽ അവസാനിച്ചു.എല്‍ഗറിന്റെയും, ഡികോക്കിന്റെയും സെഞ്ചുറിയുടെ ബലത്തിലാണ് ദക്ഷിണാഫ്രിക്ക മികച്ച സ്‌കോർ നേടിയത്. രണ്ടാം ഇന്നിങ്സിൽ ഇൻഡയുടെ രോഹിത് ശർമയും, പുജാരയും മികച്ച ബാറ്റിംഗ് ആണ് നടത്തിയത്. രോഹിത് 127 റൺസ് നേടിയപ്പോൾ, പൂജാര 81 റൺസ് നേടി.

Leave a comment