Boxing Top News

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജമുന ബോറോയ്ക്ക് വിജയം 

October 5, 2019

author:

ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരം ജമുന ബോറോയ്ക്ക് വിജയം 

റഷ്യ: ലോക ബോക്സിങ് ചാമ്പ്യൻഷിപ്പിപ്പിൽ ഇന്ത്യൻ താരം ജമുന ബോറോയ്ക്ക് വിജയം. ഇന്നലെ നടന്ന ഇന്ത്യയുടെ ആദ്യ മത്സരത്തിൽ മംഗോളിയയുടെ മിഷിഡ്‌മ എര്‍ഡെനഡലായിയെ ജമുന  തോൽപ്പിച്ചു. ഏകപക്ഷീയ മായാ മത്സരത്തിൽ അനായാസ ജയമാണ് ജമുന നേടിയത്.  54 കിലോ വിഭാഗത്തില്‍ ആണ് ജമുന വിജയം നേടിയത്. ജയത്തോടെ ജമുന  പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.

5-0 എന്ന സ്കോറിനാണ് മിഷിഡ്‌മയെ ജമുന തോൽപ്പിച്ചത്. മേരി കോം, സരിത ദേവി, സ്വീറ്റി ബൂറ, സിമ്രന്‍ ജിത്ത് എന്നിവരും വനിത വിഭാഗത്തിൽ മത്സരിക്കുന്നുണ്ട്. രണ്ടാം മൽസരത്തിൽ ജമുന അള്‍ജീരിയയുടെ ഔഡാഡ്‌ സ്‌ഫൗവയെ ആണ് നേരിടുന്നത്. 75 കിലോ വിഭാഗത്തില്‍ സ്വീറ്റി ബൂറ ഇന്ന് മൽസരത്തിനിറങ്ങും.

Leave a comment