Foot Ball Stories Top News

ഭയക്കേണ്ടി വരും ഈ പുതിയ ബയേൺ മ്യൂണിച്ചിനെ !!

October 2, 2019

author:

ഭയക്കേണ്ടി വരും ഈ പുതിയ ബയേൺ മ്യൂണിച്ചിനെ !!

പാതിരാഫുട്ബോൾ കാണാതെ രാവിലെ ന്യൂസ് കാണുന്ന ഒരു ഫുട്ബോൾ പ്രേമി ടോട്ടൻഹാമിനെ ബയേൺ 7-2 ന് ചതച്ചരച്ച വാർത്ത കാണുമ്പൊൾ ഏകപക്ഷീയമായ ഒരു മത്സരം ആയിരിക്കും അതെന്ന് വിചാരിച്ചുപോയാൽ തെറ്റ് പറയാനില്ല.80 മിനിറ്റ് വരെയും 2-4 സ്‌കോർലൈനിൽ ടോട്ടൻഹാമിന് സമനില സാധ്യതകൾ നിലനിന്നിരുന്നു.പക്ഷെ അവസാനമിനിറ്റുകളിൽ പ്രതിരോധം കീറിമുറിച്ചു ബയേൺ നിറഞ്ഞാടി..ഇന്നലെ പിറന്ന 9 ഗോളുകളിൽ എല്ലാം തന്നെ എണ്ണം പറഞ്ഞ ഫിനിഷിങ്ങായിരുന്നു കെയ്‌നിന്റെ പെനാൽറ്റി ഗോൾ ഉൾപ്പടെ.ഇത്രയും മികച്ച ഫിനിഷിങ് പിറന്ന മത്സരങ്ങൾ അടുത്തൊന്നും കണ്ടിട്ടുമില്ല..

പുതിയ റിക്രൂട്ട്മെന്റുകളുടെ വരവോടെ ബയേൺ സ്‌ക്വാഡ് കൂടുതൽ വേർസിറ്റൽ ആയിമാറി എന്നത് പ്രത്യേകം ശ്രദ്ധിക്കണം.കിമ്മിച്,പാവാർഡ്,ഹെർണാണ്ടസ് എന്നിവരെ പിന്നിലെ ഏത് പൊസിഷനിലേക്കും ഷിഫ്റ്റ് ചെയ്യാമെന്നത് കൊണ്ടും തിയഗോക്കും മാർട്ടീൻസിനും ഈ അധികഗുണം ഉള്ളതുകൊണ്ട്
സബ്സ്റ്റിട്യൂഷൻ നടത്താതെ തന്നെ 3 മാൻ ഡിഫൻസ് നാലാക്കി മാറ്റാൻ എളുപ്പമാകുന്നു.അലബാക്ക് പകരം ഇന്നലെ ഹാഫ് ടൈമിൽ തിയാഗോ
ഇറങ്ങിയതോടെ കളി പൂർണമായും ബയേണിന്റെ കയ്യിലായി.ആദ്യപകുതിയിൽ സോണിന്റെ ഷോട്ടുകൾ ഉജ്വലമായി രക്ഷപ്പെടുത്തിയ മാനുവൽ ന്യൂയറുടെ പെർഫോമൻസും എടുത്തു പറയേണ്ട ഒന്നാണ്..മറുവശത്ത് ലോറിസ്
പൂർണമായും നിറം മങ്ങിയപ്പോൾ ന്യൂയർ സേവുകളോടെ ബയേണിനെ രക്ഷിച്ചു കൊണ്ടേയിരുന്നു.

ഉറ്റവൈരികളായ സ്പർസിന്റെ പതനം ആഴ്‌സണൽ ഫാൻസിനെ സന്തോഷിപ്പിച്ചേക്കാം.ലണ്ടൻ ചുവപ്പിച്ചു കൊണ്ടിരുന്ന ബയേണിന്റെ വേട്ടമൃഗം എന്ന ടാഗ് ബാറ്റൺ കൈമാറി അയല്കാരിലെത്തിയപ്പോൾ വിരിഞ്ഞ സന്തോഷം കെട്ടടങ്ങുന്നത് തങ്ങൾ നിസാരവിലക്ക് വിറ്റുകളഞ്ഞ സെർജി ജിനബ്‌രി എന്ന മാണിക്യമാണ് ഇന്നത്തെ കളിയിലെ താരം എന്നോർക്കുമ്പോളാണ്.വെസ്റ്റ് ബ്രോമിൻറെ ടോണി പുലിസ് റിജെക്ട് ചെയ്ത് ആ പ്ലെയർ ഇന്നെത്തിനിക്കുന്ന ഉയരങ്ങൾ നിസീമമാണ്.ലോകത്തിലെ നിലവിലെ ഏറ്റവും മികച്ച 2 നമ്പർ 9 കളുടെ ഏറ്റുമുട്ടലിൽ കെയ്‌നെ ബഹുദൂരം പിന്നിലാക്കാനും ലെവ്‌ഡോൾസ്‌കിക്ക് സാധിച്ചു

കമന്റെറ്റർ പറഞ്ഞത് പോലെ
This kind of score line will be seen in Barcelona, Milan, Germany, Madrid, Paris, Turin and all over the world and they’ll know Bayern Munich has returned.”

ഭയക്കേണ്ടിവരും ഈ ടീമിനെ

sumith jose

Leave a comment

Your email address will not be published. Required fields are marked *