kabadi Top News

മനീന്ദർ സിംഗിൻറെ തകർപ്പൻ പ്രകടനത്തിൽ ബംഗാൾ വാരിയേഴ്സ് ഹരിയാന സ്റ്റീലേഴ്‌സിനെ തോൽപ്പിച്ചു

September 20, 2019

author:

മനീന്ദർ സിംഗിൻറെ തകർപ്പൻ പ്രകടനത്തിൽ ബംഗാൾ വാരിയേഴ്സ് ഹരിയാന സ്റ്റീലേഴ്‌സിനെ തോൽപ്പിച്ചു

പൂനെയിലെ മഹാലുങ്കിലെ ശ്രീ ശിവ ഛത്രപതി സ്‌പോർട്‌സ് കോംപ്ലക്‌സിൽ വ്യാഴാഴ്ച നടന്ന മത്സരത്തിൽ ഹരിയാന സ്റ്റീലേഴ്‌സിനെ 48-36 എന്ന സ്‌കോറിന് ബംഗാൾ വാരിയേഴ്‌സ് തോൽപ്പിച്ചു. ബംഗാൾ വാരിയേഴ്സ് ക്യാപ്റ്റൻ മനീന്ദർ കരിയറിലെ ഏറ്റവും മികച്ച 18 റെയ്ഡ് പോയിന്റുകൾ നേടിയപ്പോൾ ബൽ‌ദേവ് സിംഗ് 5 പോയിന്റ് നേടി. ഇവരുടെ തകർപ്പൻ പ്രകടനത്തിൽ ബംഗാൾ വിജയം സ്വന്തമാക്കി. 14 റെയ്ഡ് പോയിന്റുമായി ഹരിയാന സ്റ്റീലേഴ്‌സിനായി വിനയും, വികാഷ് കണ്ടോള ഒമ്പത് പോയിന്റും നേടി. ആദ്യ പകുതിയിൽ മനീന്ദറിൻറെ തകർപ്പൻ പ്രകടനം ആണ് കാണാൻ കഴിഞ്ഞത്. ആദ്യം മുതൽ മനീന്ദർ പോയിന്റുകൾ നേടി വലിയ ലീഡ് നേടി. മനീന്ദറിൻറെ പ്രകടനത്തിൽ ആദ്യം തന്നെ ബംഗാൾ ഹരിയാനയെ പുറത്താക്കി. ഒന്നാം പകുതിയിൽ ആക്രമണം അഴിച്ചുവിട്ട ബംഗാൾ രണ്ട് തവണ ഹരിയാനയെ ഓൾഔട്ടാക്കി. ഇതോടെ ഒന്നാം പകുതി അവസാനയിച്ചപ്പോൾ 30-14 എന്ന കൂറ്റൻ ലീഡ് നേടാൻ ബംഗാളിനായി.

എന്നാൽ രണ്ടാം പകുതിയിൽ ഹരിയാനയുടെ തിരിച്ചുള്ള ആക്രമണം ആയിരുന്നു. ഇതിൻറെ ഇടക്ക് മനീന്ദർ സൂപ്പർ 10 നേടുകയും, ഹരിയാനയെ മൂന്നാമത് പുറത്താക്കുകയും ചെയ്തു. എന്നാൽ അതിന് ശേഷം 19 ലീഡ് വ്യത്യാസത്തിൽ നിന്ന് ഹരിയാന തകർപ്പൻ പ്രകടനം നടത്തി. വിനയുടെയും, കണ്ടോളായുടെയും തകർപ്പൻ പ്രകടനത്തിൽ ബംഗാളിനെ അവർ ഓൾഔട്ടാക്കി. പിന്നീട് ഇരുടീമുകളും പ്രതിരോധം മുൻനിർത്തികളിക്കുകയും 48-36 എന്ന സ്‌കോറിൽ മത്സരം ബംഗാൾ ജയിക്കുകയും ചെയ്തു.

Leave a comment