Aaranmula vallamkali Top News

ആറന്മുള ഓളപ്പരപ്പിലേക്ക്; 52 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ ഇന്ന് അണിനിരക്കുന്നത്

September 15, 2019

author:

ആറന്മുള ഓളപ്പരപ്പിലേക്ക്; 52 പള്ളിയോടങ്ങളാണ് ജലോത്സവത്തിൽ ഇന്ന് അണിനിരക്കുന്നത്

പത്തനംതിട്ട: കേരളത്തിലെ ചരിത്ര പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി വള്ളംകളി ഇന്ന്. വള്ളംകളിയോടനുബന്ധിച്ച് പമ്പാ നദിയിൽ ജലനിരപ്പ് ഉയർത്താൻ മണിയാർ ഡാമിന്‍റെ ഷട്ടറുകൾ തുറന്നു വിട്ടു. അതേ സമയം, വള്ളംകളിക്കുള്ള ഒരുക്കങ്ങൾ ആറന്മുളയിൽ പൂർത്തിയായെന്ന് അധികൃതർ അറിയിച്ചു. ഉച്ചക്ക് ഒരു മണിക്ക് ടൂറിസം മന്ത്രി കടകം പള്ളി സുരേന്ദ്രൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. മത്സര വള്ളംകളിയുടെ ഉദ്ഘാടനം ജലവകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടി നിർവ്വഹിക്കും.

52 പള്ളിയോടങ്ങളാണ് ഇത്തവണ ജലോത്സവത്തിൽ പങ്കെടുക്കുന്നത്. രണ്ട് ബാച്ചുകളായി ആണ് വള്ളംകളി. ഒന്നാം സ്ഥാനം ലഭിക്കുന്ന പള്ളിയോടത്തിന് രണ്ട് ബാച്ചിലും മന്നം ട്രോഫി ലഭിക്കും.വഞ്ചിപ്പാട്ടുകൾ, തുഴച്ചിൽ ശൈലി, ചമയം വേഷം , അച്ചടക്കം എന്നിവയുടെ അടിസ്ഥാനത്തിലാണ് വിജയികളെ കണ്ടെത്തുക.

ജലോത്സവത്തോടനുബന്ധിച്ച് കൂടാതെ മൂഴിയാർ, കക്കാട് വൈദ്യുത നിലയങ്ങളിൽ ഉത്പാദനം പൂർണതോതിൽ നടത്തുന്നുണ്ട്. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ സുരക്ഷാ സംവിധാനങ്ങളും അതെ സമയം ജില്ലയിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിട്ടുണ്ട്.

Leave a comment