Aaranmula vallamkali Top News

പാട്ടും മേളവുമില്ലാതെ എന്ത് വള്ളസദ്യ

September 15, 2019

author:

പാട്ടും മേളവുമില്ലാതെ എന്ത് വള്ളസദ്യ

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നാണ് പത്തനംത്തിട്ട ജില്ലയിൽ സ്ഥിതിചെയ്യുന്ന ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രം. ആറന്മുളക്കുചുറ്റുമുള്ള 28 കരകളുടേയും പ്രധാന ക്ഷേത്രം പാർത്ഥസാരഥീക്ഷേത്രമാണ്. ഈ കരകളുടെ ഏകോപനത്തിനായി അടിസ്ഥാനമായി നിൽകുന്നത് ക്ഷേത്രവും അതുമായി ബന്ധപ്പെട്ട അനുഷ്ഠാനങ്ങളുമാണ്. സാംസ്കാരികമായ ഒരു കൂട്ടായ്മ അത് ഉണ്ടാക്കിയെടുക്കുന്നു. ഇതിൽ പ്രധാനം ഉത്തൃട്ടാതി വള്ളം കളിയാണ്. ജാതി മത വ്യത്യാസമില്ലാതെ ആറന്മുളക്കാർ ക്ഷേത്രത്തോട് ബന്ധം പുലർത്തുന്നു.ഈ വള്ളം കളിയിൽ മുക്കുവരും ക്രിസ്ത്യാനികളും തച്ചന്മാരും ഈഴവരും പുലയരും ചാക്കന്മാരും എല്ലാം പങ്കെടുക്കുന്നു. ആറന്മുള എന്ന പേരു കേള്‍ക്കുമ്പോള്‍ ഏതു മലയാളിയുടെയും മനസ്സില്‍ ആദ്യമെത്തുന്ന രൂപം ആറന്മുള കണ്ണാടിയുടേതാണ്. പിന്നീട് ഒട്ടും പിന്നിലല്ലാടെ ആറന്മുള വള്ളംകളിയും എത്തും. എന്നാല്‍ ഇതിലൊന്നും പെടാതെ മാറി നില്‍ക്കുന്ന ഒരാള്‍ കൂടിയുണ്ട്. ആറന്മുള വള്ളസദ്യ. പുറംനാട്ടുകാര്‍ക്ക് അത്രയധികമൊന്നും രുചിക്കാനായിട്ടില്ലെങ്കിലും വിദേശികളടക്കമുള്ളവര്‍ തേടിയെത്തുന്ന ഈ വള്ളസദ്യ ലോകപ്രശസ്തം തന്നെയാണ്.

ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കാനെത്തുന്ന വളരെ പ്രസിദ്ധമായ ആറന്മുള വള്ളസദ്യ ലോകത്തിലെ ഏറ്റവും വലിയ സമൂഹസദ്യയായി അറിയപ്പെടുന്നു. പ്രദേശവാസികളെയും വിനോദസഞ്ചാരികളെയും ഒരുപോലെ ആകർഷിക്കുന്ന ഒന്നാണ് ആറന്മുള വള്ളം കളിയും വള്ളസദ്യയും. പരമ്പരാഗത രീതിയില്‍ നിലത്ത് ചമ്രം പടിഞ്ഞിരുന്ന് വാഴയിലയിലാണ് സദ്യയുണ്ണുന്നത്.


63 വിഭവങ്ങള്‍ കൊണ്ട് വിഭവ സമൃദ്ധമാണ് ആറന്മുള വള്ളസദ്യ. ഉപ്പ്, വറുത്തുപ്പേരികള്‍ അഞ്ച്, ഏത്തയ്ക്ക, ചേന, ചേമ്പ്, ചക്ക, ശര്‍ക്കരപുരട്ടി, പപ്പടം വലുത് ഒന്ന് പപ്പടം ചെറുത് രണ്ട്, എള്ളുണ്ട, പരിപ്പുവട, ഉണ്ണിയപ്പം, പഴം, മലര്, ഉണ്ടശര്‍ക്കര, കല്‍ക്കണ്ടം, തോരന്‍, അഞ്ചുതരം മടന്തയില, ചുവന്നചീര, തകര, വാഴക്കൂമ്പ്, വാഴപ്പിണ്ടി, നാലുതരം അച്ചാര്‍, അവിയല്‍, കിച്ചടികള്‍, മധുരപ്പച്ചടി, വറുത്തെരിശ്ശേരി, ചോറ്, കറികള്‍, പായസങ്ങള്‍ എന്നിവയാണ് സദ്യയ്ക്ക് വിളമ്പുന്ന വിഭവങ്ങള്‍. വള്ളംകളിക്ക് തോഴക്കാരുടെ ആവേശം കൂട്ടുന്നതിന് വേണ്ടി പാടുന്ന പാട്ടാണ് വള്ളപ്പാട്ട്. വല്ല സദ്യയുടെ സമയത്തും വള്ളപ്പാട്ട് ഉറപ്പാണ്. ഒരേമനസോടെ ഈണത്തോടെ എല്ലാവരും ഒന്നിച്ച് വള്ളപ്പാട്ടും വള്ളസദ്യയുമായി ജലമേളയെ വരവേൽക്കുന്നു.

Leave a comment