Aaranmula vallamkali Top News

ആറന്മുള ഉതൃട്ടാതി വള്ളംകളി; ഗതാഗത ക്രമീകരണവുമായി അധികൃതർ

September 14, 2019

author:

ആറന്മുള ഉതൃട്ടാതി വള്ളംകളി; ഗതാഗത ക്രമീകരണവുമായി അധികൃതർ

പത്തനംതിട്ട: ആറന്മുള ഉതൃട്ടാതി ജലോത്സവത്തോട് അനുബന്ധിച്ച് പോലീസ് ഗതാഗത ക്രമീകരണം ഏർപ്പെടുത്തി. പഴയ കെ.ടി.ഡി.സി. ഹോട്ടൽ മുതൽ സത്രം മുക്ക്, ക്ഷേത്രത്തിന്റെ ഭാഗം, ഐക്കര മുക്ക്, തെക്കേമല ഭാഗങ്ങളിലും തറയിൽ മുക്ക് മുതൽ ക്ഷേത്രം വരെയുള്ള റോഡിലും വഞ്ചിത്ര- പാറപ്പുഴ റോഡുകളിലെ ഇരുവശങ്ങളിലും പാർക്കിംഗ് നിരോധിച്ചിട്ടുണ്ട്.

ചെങ്ങന്നൂർ ഭാഗത്ത് നിന്ന് വരുന്നവർ പഴയ കെ.ടി.ഡി.സി. ഹോട്ടൽ പരിസരത്തും, ആഞ്ഞിലിമൂട്ടിൽ പാലത്തിന്റെ കിഴക്കുവശത്തും വാഹനങ്ങൾ പാർക്ക് ചെയ്യണം. പന്തളം ഭാഗത്തു നിന്നു വരുന്നവർ അയ്യൻകോയിക്കൽ ജംഗ്ഷനിലുള്ള കോ-ഓപ്പറേറ്റീവ് എൻജിനിയറിംഗ് കോളജ് ഗ്രൗണ്ടിലും സുദർശന സ്‌കൂൾ ഗ്രൗണ്ടിലും ഐക്കര ജംഗ്ഷനിൽ നിന്നും തറയിൽ മുക്ക് ഭാഗത്തേക്ക് വരുന്ന വഴിക്ക് വടക്കുവശത്തുള്ള പെട്രോൾ പമ്പിന് സമീപവും പഴയ പോലീസ് സ്റ്റേഷൻ പരിസരത്തും പാർക്ക് ചെയ്യണം.

ഇതു കൂടാതെ ആഡ്കെട് കംപ്യൂട്ടേഴ്‌സിന് എതിർവശത്തായിയുള്ള ഗ്രൗണ്ട്, പഴയ പോലീസ് സർക്കിൾ ഓഫീസ് ഗ്രൗണ്ട്, പാറപ്പുഴ കടവ്, വടക്കേ സത്രക്കടവ് റോഡിന്റെ വശങ്ങളിലുള്ള സ്വകാര്യ വസ്തു, പുന്നംതോട്ടം ക്ഷേത്ര ഗ്രൗണ്ട്, പരമൂട്ടിൽ പടി ജംഗ്ഷനിലെ പ്രയർഹാൾ പരിസരം, ശ്രീ വിജയാനന്ദ വിദ്യാപീഠം സ്‌കൂൾ മൈതാനം, നാൽക്കാലിക്കൽ എസ്‌.വി.ജി. എച്ച്.എസ്.എസ്. ഗ്രൗണ്ട്, മിനി സിവിൽ സ്റ്റേഷൻ പരിസരം, വഞ്ചിത്ര മർത്തോമാ സ്‌കൂൾ ഗ്രൗണ്ട്, കോഴഞ്ചേരി സെന്റ് തോമസ് സ്‌കൂൾ മൈതാനം എന്നിവടങ്ങളിൽ വാഹനം പാർക്ക് ചെയ്യാം. ഔദ്യോഗിക വാഹനങ്ങൾക്ക് ഗവ. വി.എച്ച്.എസ്.എസ്. ഗ്രൗണിലാകും പാർക്കിങ്. തിരക്കു വർധിക്കുന്ന സാഹചര്യമുണ്ടായാൽ സൗകര്യപ്രദമായ വിധത്തിൽ വാഹനങ്ങൾ വഴിതിരിച്ചുവിടുമെന്നും പൊതുജനങ്ങളുടെ പൂർണസഹകരണം ഉണ്ടാകണമെന്നും ജില്ലാ പോലീസ് മേധാവി ജി. ജയദേവ് അഭ്യർത്ഥിച്ചു.

Leave a comment