Tennis Top News

കൗമാരത്തിളക്കത്തിന്റെ നിറവിൽ ബിയാന്‍ക

September 8, 2019

author:

കൗമാരത്തിളക്കത്തിന്റെ നിറവിൽ ബിയാന്‍ക

ന്യൂയോര്‍ക്ക്: യുഎസ് ഓപ്പണ്‍ ടെന്നീസ് വനിതാ വിഭാഗം സിംഗിള്‍സില്‍ ഫൈനൽ മത്സരത്തിൽ സെറീനയെ മലർത്തിയടിച്ച് ബിയാൻക. കനേഡിയൻ മണ്ണിന്റെ കൗമാരതാരം ബിയാന്‍ക ആന്‍ന്ദ്രേസ്‌ക്യു എന്ന 19കാരി ഇത്തവണത്തെ യുഎസ് ഓപ്പൺ കിരീടത്തിൽ മുത്തമിട്ടു. (സ്‌കോര്‍ 6-3, 7-5). ഈ നൂറ്റാണ്ടില്‍ ജയം കൊയ്ത് യുഎസ് ഓപ്പണ്‍ കിരീടം നേടുന്ന ആദ്യ താരവുമായിമാറി ബിയാന്‍ക.


മത്സരം ആരംഭിച്ചപ്പോൾ മുതൽ എതിരാളികള്‍ക്കെതിരെ ഗംഭീര പ്രകടനം കാഴ്ചവച്ച സെറീനയ്ക്ക് അപ്രതീക്ഷിത തോല്‍വിയാണ് യുഎസ് ഓപ്പണിന്റെ ഫൈനലിൽ ഏറ്റുവാങ്ങേണ്ടി വന്നത്.അതേ സമയം,കിരീടം നേടിയാല്‍ എക്കാലത്തെയും മികച്ച താരത്തിനൊപ്പമെത്താനുള്ള അവസരവും താരത്തിന് നഷ്ടമായി.

കഴിഞ്ഞ വർഷം നടന്ന മത്സരത്തിൽ ഫൈനലില്‍ നവോമി ഒസാക്കയോട് തോറ്റ സെറീനയ്ക്ക് ഇത്തവണയും ജയം കൊയ്യാൻ സാധിച്ചില്ല എന്നതും മറ്റൊരു വിഷമമാണ്. ആദ്യ സെറ്റില്‍ അടിതെറ്റിയ സെറീന രണ്ടാം സെറ്റില്‍ തിരിച്ചുവരുമെന്ന് ആരാധകര്‍ ഏറെ പ്രതീക്ഷിച്ചെങ്കിലും അവസാന സെറ്റില്‍ കൗമാര തരംഗം ബിയാന്‍ക ചരിത്രത്തിലേക്ക് ചുവടുവയ്ക്കുകയായിരുന്നു.

Leave a comment