Tennis Top News

യു എസ്‌ ഓപ്പൺ ടെന്നീസ് കിരീടം 19കാരി ബി​യാ​ങ്കയ്ക്ക്

September 8, 2019

author:

യു എസ്‌ ഓപ്പൺ ടെന്നീസ് കിരീടം 19കാരി ബി​യാ​ങ്കയ്ക്ക്

ന്യൂയോര്‍ക്ക്‌: യു.എസ്‌. ഓപ്പണ്‍ ടെന്നീസ്‌ വനിത സിംഗിൾസ് കിരീടം ബിയാങ്ക  ആന്ദ്രീ​സ്ക്കു സ്വന്തമാക്കി. സൂപ്പർ താരം സെറീന വില്ല്യംസിനെ തോൽപ്പിച്ചാണ് ഈ 19കാരി കന്നി കിരീടം നേടിയത്. നേരിട്ടുള്ള സെറ്റുകൾക്കാണ് ബിയാങ്ക കിരീടം സ്വന്തമാക്കിയത്. 24 ആം ഗ്രാൻഡ് സ്ലാം കിരീടം സ്വന്തമാക്കാൻ  ഉള്ള സെറീനയുടെ ആഗ്രഹം വെള്ളത്തിലായി. അവിശ്വസനീയ വിജയമാണ് ബിയാങ്ക നേടിയത്.

അടുപ്പിച്ചു നാലാം തവണയാണ് സെറീന ഫൈനലിൽ പുറത്താവുന്നത്. 2017ൽ ശേഷം തിരിച്ചെത്തിയ  താരം ഇതുവരെ ഒരു കിരീടവുംനേടിയിട്ടില്ല. 2006 ലെ യുഎസ് ഓപ്പണിൽ മരിയ ഷറപ്പോവയ്ക്ക് ശേഷം ഏറ്റവും പ്രായം കുറഞ്ഞ ഗ്രാൻസ്ലാം ജേതാവായി 19 കാരിയായ ബി​യാ​ങ്ക മാറി. ഈ വർഷം ഒരു സ്വപ്ന സാക്ഷാത്കാരമാണ്. കായികരംഗത്തെ യഥാർത്ഥ ഇതിഹാസമായ സെറീനയ്‌ക്കെതിരെ ഈ വേദിയിൽ കളിക്കാൻ കഴിഞ്ഞത് അതിശയകരമാണെന്നും, വിജയിച്ചതിൽ അതിയായ സന്തോഷം ഉണ്ടെന്നും ബിയാങ്ക പറഞ്ഞു.ബിയങ്ക അവിശ്വസനീയമായ ഒരു മത്സരം കളിച്ചു, അവിശ്വസനീയമായ ടെന്നീസായിരുന്നു ഇതെന്ന് മത്സര ശേഷം സെറീന പറഞ്ഞു.

സ്‌കോർ: 6-3, 7-5

Leave a comment