Cricket Stories Top News

വിഹാരി എന്ന വിശ്വസ്തൻ !!

August 28, 2019

വിഹാരി എന്ന വിശ്വസ്തൻ !!

ഹനുമ വിഹാരി, ക്യാപ്റ്റനെ പോലെ താടി വെച്ചിട്ട് ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ തന്ത്രവും ശൈലിയും സ്വന്തമാക്കിയിട്ടില്ല. ഹനുമ വിഹാരി, ഋഷഭ് പന്തിനെ പോലെ ചെറുപ്പമാണെങ്കിലും അദ്ദേഹത്തിന്റെ അലംകാരികത വിഹാരിയിൽ ഇല്ല. കെ‌എൽ‌ രാഹുലിനെ പോലെ ഒരു ഭാവി വാഗ്ദാനമായിട്ടുമല്ല ടീമിൽ എത്തിയത്.

ടെസ്റ്റ് മാച്ച് ക്രിക്കറ്റിൽ ഏഴ് ഇന്നിംഗ്സ് മാത്രം പ്രായമുള്ള വിഹാരിക്ക് കോഹ്‌ലിയുടെ ആദ്യ ഇലവനിൽ ഒരു പ്രത്യേക സ്ഥാനം നേടാനാകുമെന്ന് തോന്നുന്നു. അതിനു ആ ചെറുപ്പക്കാരന് കഴിയട്ടെ എന്ന് നമ്മുക്ക് പ്രതീക്ഷിക്കാം,- ആ സ്ഥാനം വിശ്വസ്‌തനായ ഒരു ബാറ്റ്സ്മാന്റെ ആണ്. വിഹാരിയുടെ ബാറ്റിങ്ങിൽ വിശ്വാസമർപ്പിച്ചവർക്കായി അദ്ദേഹത്തിന് ഒരു നീണ്ട ഇന്നിംഗിസ് നൽകേണ്ടതുണ്ട്.

വിഹാരിക്ക് കാര്യങ്ങൾ ചെയ്യാൻ സ്വന്തമായി ഒരു രീതിയുണ്ട് ,ആധികാരികത , സർഗ്ഗാത്മകത, ചടുലമായ നീക്കങ്ങൾ എന്നിവ നിറഞ്ഞ ഒരു ബാറ്റിംഗ് കലയോടെ ഒരു ടെസ്റ്റ് ഇന്നിംഗിനെ സമീപിക്കാൻ അദ്ദേഹം സ്വന്തം വഴി കണ്ടെത്തി. എന്നിരുന്നാലും,ഈ സമീപനം അദ്ദേഹത്തിന്റെ മാത്രമായ ഒരു പ്രത്യേകതയല്ല. മറിച്ചു പണ്ട് കാലം മുതലേ ടെസ്റ്റ് ക്രിക്കറ്റിൽ പിന്തുടർന്നിരുന്ന ഒരു ബാറ്റിംഗ് അച്ച് ആണിത്.

വിഹാരിയുടെ മികവ് കിടക്കുന്നത് ഈ രണ്ട് കാര്യങ്ങളിലാണ്.

1 – തന്റെ ജോലി എന്താണെന്നു അദ്ദേഹത്തിന് വ്യക്തമാണ്
2 – മുകളിൽ പറഞ്ഞ ഘടകങ്ങളിൽ അധിഷ്ഠിതമായ പ്രകടനം.

നിലവിൽ ഇന്ത്യയിൽ പല ചെറുപ്പക്കാരായ ബാറ്റ്സ്മാൻ മാർ ഉണ്ടെങ്കിലും ഈ രണ്ടു കാര്യങ്ങൾ കണ്ടെത്താൻ പരാജയപെടുകയോ അവയിൽ കുടുങ്ങുകയോ ചെയ്യുന്നു.

സമകാലികരോ ചെറുപ്പക്കാരോ ക്യാപ്റ്റന്റെ ബാറ്റിങ്ങോ വിഹാരിയെ സ്വാധീനിക്കുന്നില്ല. അദ്ദേഹത്തിന്റെ പ്രത്യേകത സ്വയം മനസ്സിലാക്കുന്നതിലാണ്.

വെസ്റ്റ് ഇൻഡീസിനെതിരായ ആദ്യ ടെസ്റ്റിന്റെ നാലാം ദിവസം, രണ്ടാം ഓവറിൽ കോഹ്‌ലി പുറത്തായതിനെ തുടർന്നു വിഹാരി ക്രീസിലേക്ക് നടക്കുന്നു. ആ സമയം ഇന്ത്യയുടെ ലീഡ് 300 ൽ താഴെയായിരുന്നു. അതുകൊണ്ട് തന്നെ ഇന്ത്യൻ നായകന്റെ വിക്കറ്റ് നേരത്തെ എന്ന രീതിയിലും അതിലൂടെ തങ്ങളുടെ വാതലുകൾ തുറന്നു കിട്ടിയെന്നു ഹോം ടീമിനു ഒരു തോന്നലുണ്ടാക്കുകയും ചെയ്തു. എന്നാൽ തന്റെ ആദ്യ 18 ബോളുകൾ വിഹാരി കളിച്ചത് നല്ല ദൃഢനിശ്ചയത്തോടെ ആയിരിന്നു. ഷാനൻ ഗബ്രിയേൽ ആ ദിവസം ആദ്യമായി ആക്രമണത്തിനിരയിൽ വരുന്നതിനു മുമ്പ് സ്ട്രോക്ക് നിർമ്മാണത്തിലോ പ്രതിരോധത്തിലോ യാതൊരു പരിഭ്രമവും ഉണ്ടായിരുന്നില്ല. ബോൾ എളുപ്പത്തിൽ ബാക്ക് ഫുട്ടിലേക്കു കളിക്കുകയും തുറന്ന സ്ക്വയർ ലെഗി ലേക്ക് സിംഗിളുകൾ നേടുകയും ശക്തമായ പ്രതിരോധവും എല്ലാമായി കളം നിറഞ്ഞു. 20 ബോളിൽ 15 റൺസ് നേടിയ അദ്ദേഹം അതിനോടകം സാഹചര്യത്തോട് പൊരുത്തപ്പെട്ടിരുന്നു.

ഗബ്രിയേലിന്റെ ഓവർ ബാറ്റ് ചെയ്യുന്നതിന് മുൻപേ ക്രീസിൽ ചിലവഴിച്ച പ്രവൃത്തി പരിചയത്തിൽ ആദ്യ ബോൾ നേരിട്ടു, ഫുൾ ലെങ്ങ്തിൽ വന്ന ഒരു ബോൾ വിഹാരി, ഒരു ഡൈവിലൂടെ രണ്ടു റൺസ് നേടുകയും ചെയ്തു. ബോൾ മിഡിൽ ചെയ്യുന്നതോടെ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും വളരുകയായിരുന്നു. എന്നിരുന്നാലും, ആ ബൗളറുടെ രണ്ടാമത്തെ ബോൾ ഓഫ്-സ്റ്റമ്പ്നു പുറത്തുനിന്നും അകത്തേക്ക് വരുകയും കവർ ഡൈവിനു ശ്രമിച്ച വിഹാരി ബാറ്റ്, ബോളിൽ കൊള്ളിക്കാൻ പൂർണ്ണമായും പരാജയപ്പെടുകയും ചെയ്തു. ബോൾ ബാറ്റിനു അടുത്തുകൂടി മൂളി പറക്കുകയും അത് ഓഫ് സ്റ്റമ്പിനെ ചുംബിക്കുന്ന പോലെ പോകുകയും ചെയ്തു. ആദ്യത്തെ ക്ലോസ് സിസ്റ്റുവഷനിൽ തന്നെ അദ്ദേഹം ഉണർന്നു.

മൂന്നാമത്തെ ബോൾ ഫുൾ ലെങ്ത്, ഓഫ് സ്റ്റമ്പ് ലൈനിന് പുറത്ത് വരുകയും ആ ലൈനിൽ വന്നതിന് ശേഷം വിഹാരി ലീവ് ചെയുകയും ചെയ്തു. ഗബ്രിയേൽ അടുത്ത ബോൾ ഷോർട്ട് ആയി ബൗൾ ചെയ്യുകയും വിഹാരി കൈകൾ താഴ്ത്തി ബോളിനെ കീപ്പർക്ക് നേർക്ക് പോകാൻ അനുവദിക്കുകയും ചെയ്തു. അവസാനത്തിനു തൊട്ടുമുമ്പത്തെ ബോൾ വീണ്ടും ഒരു ഷോട്ട് ബോൾ , ഏതാണ്ട് മുന്പത്തെ അതേ രീതിയിൽ തന്നെ വിഹാരി കൈകാര്യം ചെയ്തു. ഈ ഓവറിന് മുൻപുവരെ എല്ലാ ബോളും ബാറ്റ് ഉപയോഗിച്ച് കളിയ്ക്കാൻ ശ്രമിച്ചിരുന്ന അദ്ദേഹം ലൈൻ കവർ ചെയ്തു ലീവ് ചെയ്യാൻ തുടങ്ങുന്നു. എന്നാൽ അവസാന ബോളിൽ, താൻ മുഴുവനായി പ്രതിരോധത്തിലേക്ക് പോകുന്നില്ലെന്ന് അദ്ദേഹം കാണിച്ചു. ഗബ്രിയേൽ എറിഞ്ഞ ഒരു ഹാഫ് വോളി ഡെലിവറി മിഡ്-ഓഫിലൂടെ ഡ്രൈവ് ചെയ്തു ഫോർ നേടി തന്റെ ആത്മവിശ്വാസം വർദ്ധിപ്പിച്ചു.

അവിടെ നിന്ന് അങ്ങോട്ട് അദ്ദേഹം തന്റെ ബാറ്റ്സ്മാൻ‌ഷിപ്പിന്റെ പാറ്റേൺ വ്യക്തമാക്കിത്തന്നു . ഗുഡ് ലെങ്ത് ആയതും ഓഫ് സ്റ്റമ്പിന് പുറത്തുമുള്ള ബോളുകൾ ഉപദ്രവിക്കാതെ, വളരെ ഷോട്ട് ആയ ബോളുകൾ റൺസിനായി പുൾ ചെയ്തു. കയറി കുത്തിയ ബോളുകളെ ഡ്രൈവിലൂടെയോ നേർ ബാറ്റിലുടെയോ അഭിമുഖീകരിച്ചു. ഗുഡ് ലെങ്ത് ഓഫ് സ്റ്റമ്പിന് പരിസരത്തുള്ള ബോളുകൾ മുൻ കാലിൽ പ്രതിരോധിക്കുകയും പോയിന്റിന് പിൻ ഭാഗത്തേക്ക് വഴി തിരിച്ചു വിടുകയും ചെയ്തു കൊണ്ടിരുന്നു. ആന്റിഗ്വ ടെസ്റ്റിൽ ബാറ്റ് ചെയ്ത രണ്ട് ഇന്നിംഗ്‌സുകളിൽ പ്രകടമായത് വിഹാരിയുടെ ടെസ്റ്റ് ബാറ്റിംഗിനോടുള്ള സമീപനമാണ്.

ഊര്‍ജ്ജസ്വലതയോട് കൂടി 128 പന്തിൽ 93 റൺസാണ് വിഹാരി നേടിയത്, കാര്യങ്ങളിൽ കുറച്ചുകൂടി നിയന്ത്രണം കൈവരിച്ചിരിക്കുന്നു, വിൻ‌ഡീസ് ബൗളർ‌മാർ‌ ബോൾ കയറ്റി എറിയുന്നതോടെ വിഹാരി ആക്രമണത്തിലേക്ക്‌ നീങ്ങി. സമൃദ്ധമായ അദ്ദേഹത്തിന്റെ ഇന്നിംഗ്‌സിൽ പത്ത് ഫോറുകളും ഒരു സിക്‌സറും ഉൾപ്പെടുന്നു. വി (V), പുൾ ഷോട്ട്, സ്വീപ് അതൊടൊപ്പമുള്ള മികച്ച ടൈമിങ്ങിലും വിഹാരി നല്ല മികവുകാണിച്ചു. അതെ പുൾ ഷോട്ടിനുള്ള ഒരു ശ്രമാണ് അദ്ദേഹത്തെ പവിലിയനിൽ എത്തിച്ചത്, പക്ഷെ കോഹ്‌ലിയുടെ നിർദ്ദേശത്തിൽ വേഗത്തിൽ ഡിക്ലയർ പ്രഖ്യാപിക്കാൻ , വേഗത്തിൽ റൺസ് നേടാൻ ശ്രമിച്ചതിന്റെ ഫലമായിരുന്നു ആ ഷോട്ട്.

വിഹാരി തന്റെ ആദ്യ ടെസ്റ്റ് സെഞ്ച്വറിയിൽ നിന്ന് ഏഴ് റൺസ് അകലെ നിന്നു എങ്കിലും ഭാവിയിൽ അദ്ദേഹത്തിന്റെ പേരിൽ കുറെ സെഞ്ചുറികൾ എഴുതി ചേർക്കാൻ കഴിയട്ടെ.

ഇംഗ്ലണ്ടിനെതിരായ അരങ്ങേറ്റ മത്സരത്തിൽ അദ്ദേഹം തളരാതെ അർദ്ധസെഞ്ച്വറി നേടി, എന്നാൽ അതിനുശേഷം, സെലെക്ഷൻറെ മര്യാദയും , ബാറ്റിംഗ് ക്രമത്തിലെ മുകളിലേക്കും താഴേക്കുമുള്ള നീക്കങ്ങളും സ്വയം വരുത്തുന്ന തെറ്റുകളും വിഹാരിയുടെ മുന്പോട്ടുള്ള സുഗമമായ യാത്രക്ക് തടസമാകുന്നു. പക്ഷെ പരാജയങ്ങളിൽ സ്വയം പൊരുതാനുള്ള മനോഭാവം അദ്ദേഹത്തെ മികച്ചു നിര്ത്തുന്നു. പൂജ്യത്തിനു പുറത്തായ ഒരു പ്രാവിശ്യം ഒഴികെ മറ്റു അവസരങ്ങളിൽ എല്ലാം കുറഞ്ഞത്40 ബോളുകൾ എങ്കിലും കളിച്ചിട്ടുണ്ട്.

ഇംഗ്ലണ്ടിലെയും ഓസ്ട്രേലിയയിലെയും കഠിനമായ ടെസ്റ്റുകൾക്ക് ശേഷം ആന്റിഗ്വയിൽ ഒരു മികച്ച ബാറ്റിംഗ് പ്രകടനത്തിലൂടെ വിഹാരി സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചു. ഇന്ത്യയുടെ ബാറ്റിംഗ് ക്രമത്തിൽ നഷ്ടപെട്ട ഒരു കണ്ണി താനാണെന്ന സന്ദേശമാണ് ഇന്ത്യൻ ടീം മാനേജ്മെന്റിന് നൽകുന്നത്.

ഹാർദിക് പാണ്ഡ്യകൂടി ചിത്രത്തിലേക്ക് വരുന്നത്തോടെ കോഹ്‌ലിയുടെ പോരാളികളുടെ എണ്ണം കൂടും. അതോടെ വിഹാരി ആദ്യ പതിനൊന്നിൽ ഇടം നേടിയില്ല എന്ന് വരാം. മുഴുവൻ സമയം അല്ലെങ്കിലും ഇന്ത്യൻ ടീമിനുവേണ്ടി ദീർഘവും മികച്ചതുമായ ടെസ്റ്റ് കരിയറിന്റെ വാഗ്ദാനം സൂക്ഷിക്കുന്ന വിഹാരിയെ പോലുള്ള കളിക്കാരന് അത് വലിയ ദുരന്തമായിരിക്കും.

തന്റെ കഴിവ് ഉപയോഗിച്ച് അവൻ എന്താണ് ചെയ്യുന്നതെന്ന് നമ്മുക്ക് അടുത്ത വർഷം പറയാം. എന്നാൽ അതിലും പ്രധാനം, കോഹ്‌ലിയും മാനേജ്മെന്റും എന്തുചെയ്യുന്നു എന്നതാണ്.എന്നിരുന്നാലും ഇപ്പോൾ സ്ട്രെയിറ്റ് ബാറ്റ് വളരെ ശാന്തമായ മനസ്സോടെ വിഹാരി നന്നായി കളിക്കുന്നു.

എഴുതിയത് വിമൽ താഴെത്തുവീട്ടിൽ

Leave a comment