ഇതല്ലേ കട്ട ഹീറോയിസം , ലോകചാമ്പ്യന്മാരെ അട്ടിമറിച്ച് തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യൻ ജോഡികൾക്ക്!1 min read

Athletics Badminton Others Top News August 4, 2019 1 min read

author:

ഇതല്ലേ കട്ട ഹീറോയിസം , ലോകചാമ്പ്യന്മാരെ അട്ടിമറിച്ച് തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ കിരീടം ഇന്ത്യൻ ജോഡികൾക്ക്!1 min read

Reading Time: 1 minute

ബാങ്കോക്ക്: ഇന്ത്യയുടെ ബാഡ്മിന്റൺ പുരുഷ ജോഡികളായ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡിക്കും ചിരാഗ് ഷെട്ടിക്കും തായ്ലൻഡ് ഓപ്പൺ ബാഡ്മിന്റൺ കിരീടം. ബി.ഡബ്ല്യു.എഫ് സൂപ്പർ 500 ടൂർണമെന്റിൽ കിരീടം നേടുന്ന ആദ്യ ഇന്ത്യൻ ജോഡിയെന്ന ബഹുമതി നേടിയിരിക്കുകയാണ് ഇവർ.

ഫൈനലിൽ ലോക ചാമ്പ്യന്മാരും ലോക രണ്ടാം റാങ്കുകാരുമായ ചൈനയുടെ ലി യുൻ ഹ്യു-ല്യു യു ചെൻ സഖ്യത്തെ ഒന്നിനെതിരേ രണ്ട് ഗെയിമുകൾക്കാണ് ഇവർ തറപറ്റിച്ചത്. ആദ്യ ഗെയിം നഷ്ടപ്പെട്ടശേഷം ഉജ്വലമായി തിരിച്ചുവന്നാണ് ലോക റാങ്കിങ്ങിൽ പതിനാറാം സീഡായ ഇവർ കിരീടം നേടിയത്. സ്കോർ: 21-19, 18-21, 21-18. മത്സരം ഒരു മണിക്കൂറും രണ്ട് മിനിറ്റും നീണ്ടുനിന്നു.

2018 കോമൺവെൽത്ത് ഗെയിംസിലെ വെള്ളി മെഡൽ ജേതാക്കളാണ് ഈ ജോഡി. ഇവരുടെ ഈ സീസണിലെ ആദ്യ കിരീടമാണ്.

Leave a comment

Your email address will not be published. Required fields are marked *