Foot Ball Top News

ലുകാകുവിന് പകരം ഡിബാല – സോൾഷെർ പുതിയ വഴികൾ തേടുന്നു

July 31, 2019

ലുകാകുവിന് പകരം ഡിബാല – സോൾഷെർ പുതിയ വഴികൾ തേടുന്നു

യുവന്റസും മാഞ്ചസ്റ്റർ യുണൈറ്റഡും താരങ്ങളെ പരസ്പരം കൈമാറാൻ സാധ്യത. ലുകാകുവിന് യുണൈറ്റഡ് ഇട്ട വില ഇന്റർ മിലാൻ നല്കാൻ തയ്യാറാകാഞ്ഞതും സർറിയുടെ പദ്ധതിയിൽ ഡിബാലക്ക് സ്ഥാനം ഇല്ലാത്തതുമാണ് ഇങ്ങനെ ഒരു തീരുമാനത്തിൽ എത്തി ചേരാൻ ഇരുവരെയും പ്രേരിപ്പിക്കുന്നത്.

26 വയസ്സുള്ള ലുകാകുവിന് 80 മില്യൺ യൂറോ ആണ് ചുവന്ന ചെകുത്താന്മാർ ഇട്ട് വില. ഇറ്റാലിയൻ ക്ലബ് ആയ ഇന്റർ 55 മില്യൺ യൂറോ വരെ നല്കാൻ തയ്യാറായിരുന്നു. യുവന്റസിൽ ആകട്ടെ സർറിക്ക് കുറച്ചു കൂടി ശാരീരിക ബലമുള്ള കളിക്കാരനെ മുന്നിൽ നിറുത്താനാണ് താല്പര്യം. മാത്രവുമല്ല ഹിഗുവൈനെ ചെൽസിയിൽ നിന്ന് അദ്ദേഹം യുവന്റസിൽ എത്തിക്കുകയും ചെയ്തു. ഇതോടെ ഡിബാല ഒരു അധികപെറ്റായി മാറാൻ സാധ്യത തെളിഞ്ഞു. യുവന്റസും ഡിബാലാക്ക് 80 മില്യൺ യൂറോ ആണ് വില കല്പിക്കുന്നത്. 10 മില്യൺ യൂറോ വാർഷിക ശമ്പളമായി യുണൈറ്റഡ് ഡിബാലക്ക് കൊടുക്കാൻ തയ്യാറായാൽ കൂടുമാറ്റം നടക്കും എന്നാണ് അറിയാൻ കഴിഞ്ഞത്.

ഏതായാലും ഡിബാലയുടെ വരവ് യുണൈറ്റഡിന് ഗുണം ചെയ്യും. ലീഗ് അടിക്കാൻ ശ്രമിക്കുന്ന ഒരു ഇംഗ്ലീഷ് ടീമിൽ കളിയ്ക്കാൻ മാത്രം ലുകാകുവിന് പ്രതിഭ ഇല്ല. മുൻനിര ടീമുകൾക്കെതിരെ ബെൽജിയം താരത്തിന്റെ പ്രകടനം താരതമ്യേന മോശമായിരുന്നു. ഡിബാലയാണെങ്കിൽ ചാമ്പ്യൻസ് ലീഗിൽ ഉൾപ്പടെ മുൻനിര ടീമുകൾക്ക് എതിരെ നല്ല പ്രകടനം കാഴ്ച്ച വെച്ചിട്ടുണ്ട്. ഈ കൈമാറ്റം നടക്കുകയാണെങ്കിൽ ഇംഗ്ലണ്ടിൽ ഇത് ഉണ്ടാക്കുന്ന ചലനങ്ങൾ ചെറുതാകില്ല. പോർച്ചുഗീസ് താരമായ ബ്രൂണോ ഫെർണാഡ്‌സും കൂടി ഡിബാലയുടെ കൂടെ വന്നാൽ ചുവന്ന ചെകുത്താന്മാർ തങ്ങളുടെ പഴയ നിലവാരത്തിലേക്ക് ഉയരും.

Leave a comment