ക്രിക്കറ്റ് ഇതിഹാസ താരം ധോണിയുടെ പാരച്യൂട്ട് പരിശീലനത്തിൽ അനിശ്ചിതത്ത്വം
ഡൽഹി: ലോകകപ്പിലെ ഇന്ത്യയുടെ തോൽവിക്ക് പിന്നാലെ വിരമിക്കൽ പ്രഖ്യാപിക്കും എന്ന് പറഞ്ഞ ഇന്ത്യയുടെ മുന്‍ ക്യാപ്റ്റന്‍ എംഎസ് ധോണി വിൻഡീസ് പര്യടനത്തിൽ നിന്നും അവധിയെടുത്തിരിക്കുകയാണ്. 2011ല്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റനന്റ് കേണല്‍ ബഹുമതി ഉള്ള താരം സൈനിക പരിശീലനത്തിനായി അവധിയെടുക്കകയാണെന്നാണ് ബിസിസിഐയെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, ധോണിയുടെ പരിശീലന കാര്യത്തില്‍ ഇനിയും തീരുമാനമായില്ലെന്നാണ് അധികൃതർ അറിയിച്ചിരിക്കുന്നത് .

പാരച്യൂട്ട് പരിശീലനത്തിനായി ധോണി ആര്‍മിയില്‍ അപേക്ഷ നല്‍കിയിരുന്നു. അപേക്ഷയില്‍ അന്തിമ തീരുമാനമായില്ലെന്നും പരിശോധിച്ചുവരികയാണെന്നും, ആര്‍മി ഇക്കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും പരിശീലന കാലാവധി, പരിശീലനത്തിന്റെ സ്ഥലം, പരിശീലനത്തിന്റെ സ്വഭാവം എന്നിവയെല്ലാം ഇനിയും തീരുമാനിക്കേണ്ടതാണെന്നും ഓഫീസര്‍ പറഞ്ഞു. ആഗ്രയില്‍ 2015ല്‍ നടന്ന പാരച്യൂട്ട് പരിശീലനത്തിലാണ് ധോണി പങ്കെടുത്തത്. ധോണിയുടെ വിരമിക്കല്‍ ആവശ്യം ശക്തമാകുന്നതിനിടെയാണ് താരം വീണ്ടും പരിശീലനത്തിനായി അപേക്ഷ നല്‍കിയത്.