Cricket

ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് മത്സരത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

July 20, 2019

author:

ബംഗ്ലാദേശിനെതിരായ ക്രിക്കറ്റ് മത്സരത്തിനുള്ള ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു

ബംഗ്ലാദേശിനെതിരായ മൂന്ന് ഏകദിന മത്സരങ്ങൾക്കുള്ള 22 അംഗ ശ്രീലങ്കൻ ടീമിനെ പ്രഖ്യാപിച്ചു. ദിമുത് കരുണാരത്നേ ആണ് ടീമിന്റെ നായകൻ.  ജൂലൈ  26,28,31 തീയതികളിലാണ് മത്സരം നടക്കുന്നത്. ലോകകപ്പിന് ശേഷം ഇരു ടീമുകളും മത്സരിക്കുന്ന ആദ്യ ഏകദിനമാണ് ഇത്. ലോകകപ്പിൽ മികച്ച പ്രകടനം കാഴ്ചവെച്ച ടീമാണ് ബംഗ്ളദേശ്. 22 അംഗ ടീമിൽ മലിംഗയ്യയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കയിലേക്കുള്ള ബംഗ്ലാദേശ് പര്യടനം ആണ് നടക്കുന്നത്. ജൂലൈ 23-ന് ഒരു പ്രാക്ടീസ് മത്സരവും നടത്തുന്നുണ്ട്. ലോകകപ്പിൽ ഇരുവരും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.  

 

ശ്രീലങ്കൻ ടീം : ദിമുത് കരുണാരത്നേ, കുശല്‍ ജനിത് പെരേര, അവിഷ്ക ഫെര്‍ണാണ്ടോ, കുശല്‍ മെന്‍ഡിസ്, ആഞ്ചലോ മാത്യൂസ്, ലഹിരു തിരിമന്നേ്, .ഷെഹാന്‍ ജയസൂര്യ, ധനന്‍ജയ ഡി സില്‍വ, നിരോഷന്‍ ഡിക്ക്വെല്ല, ധനുഷ്ക ഗുണതിലകേ, ദസുന്‍ ഷനക, വനിഡു ഹസരംഗ, അകില ധനന്‍ജയ, അമില അപോന്‍സു, ലക്ഷന്‍ സണ്ടകന്‍, ലസിത് മലിംഗ, നുവാന്‍ പ്രദീപ്, കസുന്‍ രജിത, ലഹിരു കുമര, തിസാര പെരേര, ഇസ്രു ഉഡാന, ലഹിരു മധുഷനക.

 

 

 

Leave a comment