Cricket Top News

മാത്യു വെയിഡ് – തന്നെ വിഴുങ്ങാൻ വന്ന അർബുദത്തെയും വര്ണദ്ധതയേയും കീഴടക്കിയ പോരാളി

July 19, 2019

മാത്യു വെയിഡ് – തന്നെ വിഴുങ്ങാൻ വന്ന അർബുദത്തെയും വര്ണദ്ധതയേയും കീഴടക്കിയ പോരാളി

തീർത്തും അവിചാരിതമായിട്ടായിരുന്നു തനിക്ക് ക്യാൻസർ ആണെന്നുള്ള ആ വേദനിപ്പിക്കുന്ന വിവരം ആ പതിനാറുകാരൻ അറിഞ്ഞത്, തന്റെ സ്റ്റേറ്റ് ടീമിന് വേണ്ടി ഫുട്ബോൾ ടൂർണമെന്റിൽ കളിക്കുന്നതിനിടെ ആ കൗമാരക്കാരൻ ഒന്നു വീണു, തന്റെ അരക്ക് വേദന തോന്നിയെങ്കിലും കളിയുടെ ആവേശത്തതിൽ അതത്ര കാര്യമാക്കിയില്ല, പക്ഷെ കളിക്ക് ശേഷവും ആ വേദന, വിട്ടൊഴിയാതെ വന്നപ്പോൾ, ആ പയ്യൻ ഡോക്ടറുടെ സഹായം തേടി, പരിശോധനയിൽ ആ പയ്യന്റെ ലൈംഗികാവവയത്തിൽ ട്യൂമർ ഉണ്ടെന്നുള്ള ഞെട്ടിക്കുന്ന വിവരം ഡോക്ടർ മനസിലാക്കി.

പക്ഷെ ആ പതിനാറുകാരന് അത്ര അറിവില്ലായിരുന്നു ആ പ്രായത്തിൽ കാൻസർ എന്ന വിപത്തിനെ കുറിച്ച്, ഒരു സർജറിയിലൂടെ എല്ലാം ഭേദമാവും ഞാൻ വീണ്ടും കളിക്കളത്തിൽ ഇറങ്ങും, ഇതായിരുന്നു ആ നിമിഷവും ആ മനസ്സിൽ, വൈകാതെ മാതാപിതാക്കളും ഡോക്ടെർസും ആ കൗമാരക്കാരനെ എല്ലാം പറഞ്ഞു ബോദ്യപെടുത്തി, അതെ കീമോ തെറാപ്പിയിലൂടെ കടന്നു പോവേണ്ടതുണ്ട്, മുടികൾ നഷ്ടപ്പെടും, ആ പ്രായം വരെ ഓസ്‌ട്രേലിയക്ക് വേണ്ടി ഫുടബോളിലോ, ക്രിക്കറ്റിലോ ഏതിൽ ദേശീയ ജേഴ്സി അണിയും എന്നുള്ള ചിന്ത മാത്രമായിരുന്നു ആ സ്പോർട്സ് മാനെ അലട്ടിയിരുന്നത്.

സിരകളിൽ ഒഴുകുന്ന ചോര പോലും സ്പോർട്സ് ആയതിനാൽ ചികിത്സക്കിടയിലും ചെറിയ രീതിയിൽ ആ പയ്യൻ കളി തുടർന്നു, പക്ഷെ ഒരിക്കലും ആ പഴയ മെയ്‌വഴക്കവും, ആ തീവ്രതയും ആ ശരീരത്തിൽ ഇല്ലായിരുന്നു. ആ മനസ്സ് തിരിച്ചറിഞ്ഞു പ്രൊഫഷണൽ സ്പോർട്സ് എന്നുള്ളത് ഇനിയൊരു സ്വപ്നം മാത്രമാണെന്ന്.

ചികിത്സക്ക് ശേഷം ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റും, തന്റെ അപ്പ്രെന്റിഷിപ്പും മുഴുവനാക്കാൻ ആ പയ്യൻ തീരുമാനിച്ചു.

ഫസ്റ്റ് ഗ്രേഡ് ക്രിക്കറ്റിലെ ചില മികച്ച പ്രകടനങ്ങൾ ആ പയ്യനെ ടാസ്മാനിയൻ ക്ലബ്ബിന്റെ കണ്ണുകളിലെത്തിച്ചു, ആ കഴിവിൽ ഇമ്പ്രെസ്സ്ഡ് ആയ ടാസ്മാനിയ ക്ലബ്‌ ആ പയ്യന് ഒരു കോൺട്രാക്ടറ്റും നൽകി, ആ മനസ്സുകളിൽ വീണ്ടും ഒരിക്കലുപേക്ഷിച്ച സ്വപ്നം പൂവിട്ടു.

അങ്ങനെ ടിം പെയിനിന് പിറകിൽ രണ്ടാം കീപ്പർ ആയി മാത്യു വൈഡും ടീമിൽ ഇടം പിടിച്ചു. ടാസ്മാനിയയിൽ ഒരു നല്ല ഭാവി ഉണ്ടാവാൻ ചാൻസില്ല എന്ന് മനസിലാക്കിയ മാത്യു നേരെ വിക്ടോറിയയിലേക്ക് ചേക്കേറി. പക്ഷെ അവിടെയും പ്രതിഭകൾ നിറഞ്ഞു നിന്നതിനാൽ, ആ പയ്യനെ ടീം കോച്ച് ഓർമിപ്പിച്ചു കൊണ്ടേ ഇരുന്നു ഓസ്‌ട്രേലിയയുടെ ആ ബാഗ്ഗി ഗ്രീൻ സ്വന്തമാക്കണമെങ്കിൽ അനാവശ്യമായി വിക്കെറ്റ് കളയുന്ന ആ റിവേഴ്‌സ് സ്വീപ് നീ കുറക്കേണ്ടതുണ്ടെന്ന്.

പക്ഷെ എംസിജിയി ലെ കിരീട പോരാട്ടത്തിൽ 60-5 വിക്കെറ്റ് നഷ്ടമായി ക്യൂൻസ്ലാന്റിനെതിരെ തകരുന്ന സമയത്ത് മാത്യു ആ ടീമിനെ സ്വന്തം ചുമലിലേറ്റി മുന്നോട്ട് നയിച്ചു, വെയ്ഡിന്റെ 96 റൺസിന്റെ മികവിൽ വിക്ടോറിയ കിരീടമണിഞ്ഞു.
അതിന് ശേഷം ആദ്യ ഫസ്റ്റ് ക്ലാസ്സ്‌ സെഞ്ചുറിയും സ്വന്തമാക്കിയതോടെ സെലെക്ടെർസ് അദ്ദേഹത്തെ ദേശീയ ടീമിലേക്കും വിളിക്കുകയുണ്ടായി

ഓസ്‌ട്രേലിയ ഉത്പാദിപ്പിച്ച ഏറ്റവും മികവാർന്ന ക്രിക്കറ്റെർ ഒന്നുമല്ലെങ്കിലും ക്യാന്സറിനെ തോൽപിച്ചും, വർണാന്ധതക്കെതിരെ പൊരുതിയും മാത്യു വൈഡ് നേടിയ ഈ വിജയം ഓരോ മനുഷ്യനും നൽകുന്ന പ്രചോദനം വളരെ വലുതാണ്, നമുക്കൊരു ശക്തമായ മനസ്സുണ്ടെങ്കിൽ, ഉറങ്ങാൻ പോലും നമ്മളെ സമ്മതിക്കാത്ത ഒരു സ്വപ്നമുണ്ടെങ്കിൽ , കഠിനമായി ആ സ്വപ്നത്തിന് വേണ്ടി അധ്വാനിക്കാൻ തയ്യാറായാൽ ആർക്കും ആ സ്വപ്നം യാഥാർഥ്യമാക്കാം എന്ന്…
എഴുതിയത്

Pranav Thekkedath

Leave a comment