Cricket Top News

ഓവര്‍ ത്രോ വിവാദത്തിൽ പ്രതികരണവുമായി ഐസിസി രംഗത്ത്

July 17, 2019

author:

ഓവര്‍ ത്രോ വിവാദത്തിൽ പ്രതികരണവുമായി ഐസിസി രംഗത്ത്

ലണ്ടന്‍: ഇത്തവണത്തെ ലോകകപ്പ് ഫൈനലില്‍ ഇംഗ്ലണ്ട് ഓവര്‍ ത്രോയിലൂടെ ആറ് റണ്‍സ് നേടിയ സംഭവത്തില്‍ പ്രതികരണവുമായി ഐസിസി രംഗത്ത്. ഇന്റർനാഷണൽ ക്രിക്കറ് കൗൺസിലിന്റെ നിയമങ്ങള്‍ അനുസരിച്ച് ഫീല്‍ഡ് അമ്പയര്‍മാരാണ് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നതെന്നും ഇക്കാര്യത്തില്‍ ഐസിസിക്ക് അഭിപ്രായം ഒന്നും തന്നെ ഇല്ലെന്നും ഐസിസി വക്താവ് പറഞ്ഞു.

ഫൈനൽ മത്സരത്തിലെ അവസാന ഓവറില്‍ ബൗണ്ടറിയില്‍ നിന്ന് മാര്‍ട്ടിന്‍ ഗപ്ടില്‍ എറിഞ്ഞ ത്രോ ക്രീസിലേക്ക് ഓടി വീണ ബെന്‍ സ്റ്റോക്സിന്റെ ബാറ്റില്‍ തട്ടിയാണ് ബൗണ്ടറി കടന്നതെന്നും ഓടിയെടുത്ത രണ്ട് റണ്ണടക്കം ആ പന്തില്‍ ഇംഗ്ലണ്ടിന് അനുകൂലമായി അമ്പയര്‍ കുമാര ധര്‍മസേന ആറ് റണ്‍സ് അനുവദിച്ചിരുന്നു. ഇത് മത്സരഫലത്തില്‍ നിര്‍ണായകമായ മാറ്റം സംഭവിച്ചെന്നും ആദ്ദേഹം പറഞ്ഞു.

രണ്ടാം റണ്ണിനായി ഓടുമ്പോള്‍ ഗപ്ടില്‍ പന്ത് എറിയുന്ന സമയത്ത് ബാറ്റ്സ്മാന്‍മാര്‍ പരസ്പരം ക്രോസ് ചെയ്യാതിരുന്നതിനാല്‍ ഓവര്‍ ത്രോ അടക്കം അഞ്ച് റണ്‍സ് മാത്രമെ അനുവദിക്കാവു എന്നാണ് പ്രധാന വാദം. നിശ്ചിത ഓവറിലും സൂപ്പര്‍ ഓവറിലും ടൈ ആയ ഫൈനലില്‍ കൂടുതല്‍ ബൗണ്ടറികള്‍ നേടിയതിനാലാണ് ഈ വര്ഷം ചരിത്രം തിരുത്തിക്കുറിച്ച് ഇംഗ്ലണ്ട് ലോകകപ്പിൽ മുത്തമിട്ടത്.

Leave a comment

Your email address will not be published. Required fields are marked *