Foot Ball Top News

ലോകകപ്പ് യോഗ്യത ; ഏഷ്യൻ ഗ്രൂപ്പുകളായി !!

July 17, 2019

author:

ലോകകപ്പ് യോഗ്യത ; ഏഷ്യൻ ഗ്രൂപ്പുകളായി !!

2022ൽ ഖത്തർ ആതിഥേയരാകുന്ന ലോകകപ്പ് ഫുടബോൾ ടൂർണമെന്റിന്റെ ഏഷ്യൻ യോഗ്യതാ മത്സരങ്ങൾക്കുള്ള പ്രിലിമിനറി റൗണ്ട് ഗ്രൂപ്പുകൾ നിശ്ചയിക്കാനുള്ള നറുക്കെടുപ്പ് ഇന്നു നടന്നു. അഞ്ചു ടീമുകൾ വീതമടങ്ങുന്ന എട്ടു ഗ്രൂപ്പുകളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ഖത്തർ, ഒമാൻ, ബംഗ്ലാദേശ്, അഫ്‌ഗാനിസ്ഥാൻ എന്നീ ടീമുകളോടൊപ്പം ഗ്രൂപ്പ് ഇ യിലാണ് ഇന്ത്യയുടെ സ്ഥാനം. ഓരോ ഗ്രൂപിലെയും ഒന്നാം സ്ഥാനക്കാരും മികച്ച നാലു രണ്ടാം സ്ഥാനക്കാരുമടക്കം 12 ടീമുകളാണ് അടുത്ത ഗ്രൂപ്പിലേക്ക് മുന്നേറുക. ഈ പന്ത്രണ്ടു ടീമുകളും 2023ൽ ചൈനയിൽ നടക്കുന്ന AFC ഏഷ്യൻ കപ്പിലേക്കു നേരിട്ടു യോഗ്യത നേടുകയും ചെയ്യും.

Leave a comment

Your email address will not be published. Required fields are marked *