വിജയത്തോടെ പ്രീ സീസൺ മത്സരങ്ങൾക്ക് തുടക്കം കുറിച്ച് ആഴ്സണൽ
യുവ താരങ്ങളെ അണിനിരത്തി വിജയം കരസ്ഥമാക്കി ആഴ്സണൽ തങ്ങളുടെ പ്രീ സീസൺ മത്സരങ്ങൾക്ക് തുടക്കം കുറിച്ചു. അമേരിക്കയിൽ ആണ് അവരുടെ മത്സരങ്ങൾ സങ്കടിപ്പിച്ചിരിക്കുന്നത്. കൊളറാഡോ റാപിഡ്സിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ആഴ്സണൽ പുതിയ തുടക്കമിട്ടത്.
യുവ താരങ്ങളാണ് വലചലിപ്പിച്ചത് എന്നുള്ള വസ്തുത അവർക്ക് ആവേശം പകരുന്നു. 17 വയസ് മാത്രം പ്രായമുള്ള സാക്കയാണ് സ്കോറിങ്ങിന് തുടക്കം കുറിച്ചത്. വേഗത ഉള്ള ഒരു വിങ്ങേറെ തപ്പി നടക്കുന്ന ആഴ്സണലിനു ആശ്വസമാണ് ഈ പയ്യന്റെ വളർച്ച. അടുത്ത ഹെന്രി എന്ന് വിളിപ്പേരുള്ള എഡി എന്കെത്തിയ ആണ് രണ്ടാമത്തെ ഗോൾ നേടിയത്. മൂന്നാമത്തേത് ആകട്ടെ അവരുടെ പുതിയ കളിക്കാരനായ മാര്ടിനെല്ലിയും. ബ്രസീൽകാരനായ മാര്ടിനെല്ലി ഗോൾ നേടിയത് ആരാധകരെ ത്രസിപ്പിച്ചു. വെറും 6 മില്യൺ യൂറോ കൊടുത്താണ് ഈ പ്രതിഭാശാലിയെ അവർ സ്വന്തമാക്കിയത്.
അടുത്ത മത്സരത്തിൽ ആഴ്സണലിന് ജർമൻ വമ്പന്മാരായ ബയേൺ മ്യൂണിച്ചിനെ നേരിടേണ്ടി വരും.