Cricket cricket worldcup Top News

മാറ്റമില്ലാതെ ഐ സി സി റാങ്കിങ്:ഇന്ത്യക്ക് ആശ്വാസം

July 16, 2019

author:

മാറ്റമില്ലാതെ ഐ സി സി റാങ്കിങ്:ഇന്ത്യക്ക് ആശ്വാസം

ലോകകപ്പ് കഴിഞ്ഞു പുറത്തുവിട്ട ഐ സി സി യുടെ റാങ്കിങ് പട്ടികയിൽ ബാറ്റിങ്ങിൽ കോഹ്‌ലിയും ബൗളിങ്ങിൽ ബുമ്രയും തന്നെ ഒന്നാം സ്ഥാനം നിലനിർത്തി.ലോകകപ്പിന്റെ സെമിഫൈനലിൽ തോറ്റ് പുറത്തായെങ്കിലും ഇന്ത്യക്ക് ആശ്വസിക്കാവുന്ന വാർത്തയാണിത്.ഏകദിന റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് ഇംഗ്ലണ്ട് നിൽകുമ്പോൾ ഇന്ത്യയാണ് രണ്ടാമത്.
ബാറ്റിങ് റാങ്കിങ്ങിൽ രോഹിത് ആണ് രണ്ടാമത്.ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് എടുത്തിട്ടും കൊഹ്‌ലിയെ മാർക്കടക്കാനായില്ല രോഹിത്തിന്.ഇപ്പോളും 5 പോയിന്റിന്റെ വ്യത്യാസമുണ്ട്‌.കോഹ്‌ലിക്ക് 886 പോയിന്റും,രോഹിതിന് 881 പോയിന്റും.പാകിസ്താന്റെ ബാബർ അസാമാണ് മൂന്നാമത്.827 പോയിന്റാണുള്ളത്.ദക്ഷിണാഫ്രിക്കയുടെ ഫാഫ് ഡു പ്ലെസി 820 പോയിന്റോടെ നാലാം സ്ഥാനത്ത്.ന്യൂസിലാൻഡ് താരം റോസ് ടേയ്‌ലർ 817 പോയിന്റോടെ അഞ്ചാം സ്ഥാനത്താണ്.
ബൗളിങ്ങിൽ ബുംറ ഒന്നാമത് നിൽകുമ്പോൾ ട്രെന്റ് ബോൾട്ട് രണ്ടാം സ്ഥാനത്തുണ്ട്.ബുമ്രക്ക് 814 പോയിന്റ് ആണ് ഉള്ളത്.ട്രെന്റ് ബോൾട്ടിന് 758 ഉം.698 പോയിന്റോടെ മൂന്നാം സ്ഥാനത്തു പാറ്റ് കമ്മിൻസും,കാസിഗോ റബാഡ(694),ഇമ്രാൻ താഹിർ(683) എന്നിവർ യഥാക്രമം നാലും അഞ്ചും സ്ഥാനത്താണ്.
ആൾറൗണ്ടർമാരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്തു ഷാകിബ് അൽ ഹാസനാണ്.406 പോയിന്റ് ആണ് ഉള്ളത്.319 പോയിന്റോടെ ബെൻ സ്റ്റോക്‌സ് ആണ് രണ്ടാമത്.അഫ്ഗാന്റെ മുഹമ്മദ് നബി 310 പോയിന്റോടെ മൂന്നാമത് ഉണ്ട്. ഇമാദ് വാസിം 300 പോയിന്റോടെ നാലാമതും,ഒരു പോയിന്റ് മാത്രം പിറകിലുള്ള റഷീദ് ഖാൻ ആണ് അഞ്ചാമത്.

Leave a comment