Cricket Top News

വെസ്റ്റ് ഇൻഡീസിലേക്കുള്ള “ടിക്കറ്റ്”.19 ന് പ്രഖ്യപിക്കും

July 15, 2019

author:

വെസ്റ്റ് ഇൻഡീസിലേക്കുള്ള “ടിക്കറ്റ്”.19 ന് പ്രഖ്യപിക്കും

 

ലോകകപ്പിൽ സെമിഫൈനലിൽ പുറത്തായെങ്കിലും അതിനെയൊക്കെ മറികടക്കാനുള്ള പുതിയ തന്ത്രങ്ങൾ മെനയാനുള്ള പടിയെന്നോണം ഇന്ത്യ വെസ്റ്റിൻഡീസിലേക്ക് വണ്ടി കയറുമ്പോൾ മുതിർന്ന താരങ്ങൾ ആരും തന്നെ ഉണ്ടാകില്ല.വിശ്രമം അനുവദിക്കുന്നതാണെങ്കിലും ഇന്ത്യ ലക്ഷ്യം വെക്കുന്നത് 2023 ലേക്കുള്ള ലോകകപ്പ് ടീമിൻറെ വാർത്തെടുപ്പ് തുടങ്ങുകയാണെന്നാണ്.കാരണം 2023 ആകുമ്പോഴേക്കും പ്രമുഖ താരങ്ങൾ എല്ലാം തന്നെ പടിയിറങ്ങും.അപ്പോളേക്കും മികച്ച യുവ ടീമിനെ വാർത്തെടുക്കാൻ ഇന്ത്യക്ക് ഇത് പോലെയുള്ള അവസരങ്ങൾ ആണ് കിട്ടുന്നത്.അത് പ്രമുഖരെല്ലാം പറയുകയും ചെയ്തിരുന്നു.

കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചാൽ ക്യാപ്റ്റൻ രോഹിത് ആകും.വിരമിക്കൽ ഏകദേശം ഉറപ്പിക്കാൻ നിക്കുന്ന ധോണിക്കും വിശ്രമം കിട്ടിയേക്കും.അപ്പോൾ ഇന്ത്യയുടെ കീപ്പറായി റിഷാബ് പന്ത്,കെ ൽ രാഹുൽ,അല്ലെങ്കിൽ ഏതെങ്കിലും യുവതാരത്തിനെ ഏല്പിക്കും നിലവിലെ സഹാജ്യര്യത്തിൽ പന്ത് തന്നെ ആയിരിക്കും വിക്കറ്റ് കാക്കുന്നത്.ബുംറ,ഭുവനേശ്വർ കുമാർ,ശിഖർ ധവാൻ എന്നിവരുടെ കാര്യത്തിലും തീരുമാനം അന്നറിയാം കാരണം ധവാനും,ഭുവനേശ്വറും പരുക്കിൽ നിന്നും മോചിതരാകുന്നതേ ഉള്ളു.ആ സഹാജ്യാര്യത്തിൽ ഇരുവർക്കും റസ്റ്റ്‌ ആവശ്യമാണ്.ലോകകപ്പിൽ തുടർച്ചയായ മത്സരങ്ങൾ കളിച്ചത് കൊണ്ട് ബുമ്രക്കും വിശ്രമം കൊടുത്തേക്കും.

Leave a comment