ചരിത്രമെഴുതി ദ്യുതി ചന്ദ്
ലോക സർവകലാശാല ഗെയിംസിൽ 100 മീറ്ററിൽ സ്വർണം നേടി ചരിത്രമെഴുതി ദ്യുതി.ഈ ഇനത്തിൽ ആദ്യമായാണ് ഒരു ഇന്ത്യക്കാരി സ്വർണം നേടുന്നത്.ദ്യുതി 11.32 സെക്കൻഡിൽ ഒന്നാം സ്ഥാനത്തെത്തിയപ്പോൾ സ്വിസെർലാൻഡ് താരം അയ്ലാഡൽ 11.33 സെക്കൻഡിൽ രണ്ടാം സ്ഥാനത്തെത്തി.11.39 സെക്കൻഡിൽ ജർമനിയുടെ ലിസ ക്വായി വെങ്കലം നേടി.ഒഡിഷകാരിയായ ദ്യുതി 100 മീറ്ററിൽ ദേശീയ റെക്കോർഡിനുടമയാണ്.