അന്ധമായ ആരാധനക്ക് ക്രിക്കറ്റിൽ സ്ഥാനമില്ല – ഈ ടീം ദുർബലമായിരുന്നു !!
ലോക കപ്പിൽ നിന്ന് ഇന്ത്യ പുറത്തായതിന്റെ ഞെട്ടൽ മാറാതെ ഇരിക്കുകയാണ് കോടികണക്കിന് ആരാധകർ. മഴയെയും വിധിയെയും പഴി ചാരി തങ്ങളുടെ നിരാശ സമൂഹ മാധ്യമങ്ങളിൽ അവർ പങ്കു വെക്കുന്നു. ഈ തോൽവി തങ്ങളുടെ ടീം അർഹിക്കുന്നില്ല എന്ന് അവർ ഉറച്ചു വിശ്വസിക്കുന്നു. എന്നാൽ അത്ര ശക്തമായിരുന്നോ ഇന്ത്യൻ ഈ ഇന്ത്യൻ ടീം?
മൂന്നു കളിക്കാരിൽ [രോഹിത്, കോഹ്ലി, ബുമ്ര ] തീവ്രമായി ആശ്രയിക്കുന്ന ഒരു ടീം ലോക കപ്പ് നേടുവോ? മികച്ച ബൗളർ ആയിരുന്ന ഷമിയെ ഒഴിവാക്കിയതിന്റെ ഔചിത്യവും മനസിലാകുന്നില്ല. സമ്മർദ്ദമുള്ള സാഹചര്യങ്ങളിൽ രാഹുൽ നല്ല ഒരു ഇന്നിംഗ്സ് കളിച്ച ഓർമ പോലും ഇല്ല. അത് ഈ ലോക കപ്പിലും തുടർന്നു. ബാറ്റിങ്ങിൽ മധ്യനിരയുടെ പ്രകടനം മോശമാണെന്നുള്ളത് പകൽ പോലെ തെളിഞ്ഞതാണ്. ഇംഗ്ലണ്ടിൽ അജിൻക്യ രഹാനയെ ഒഴിവാക്കിയതിന്റെ വില നാം നൽകേണ്ടി വന്നു. പിന്നെ, പ്രായം വെറും അക്കങ്ങളാണ് എന്നൊക്കെ പറയാമെങ്കിലും സത്യത്തിൽ അത് ധോണിയെ തളർത്തിയതായി തോന്നി. പ്രായത്തിന്റെ കാര്യം പറഞ്ഞു ഗാംഗുലിയെ പുറത്താക്കാൻ ചുക്കാൻ പിടിച്ച ധോണി സ്വന്തം കാര്യത്തിലും അത് പിന്തുടരണമായിരുന്നു. മുട്ടി മുട്ടി കളിച്ചു അവസാനം കൂടെ ഉള്ളവർക്ക് കൂടി സമ്മർദ്ദം കൊടുക്കുന്ന ആ ശൈലി ലോക കപ്പിൽ വിലപോവുമോ? കുംബ്ലെയുടെയോ ഹര്ഭജന്റെയോ നിലവാരത്തിലേക്ക് സ്പിന്നേഴ്സ് ഉയർന്നോ എന്നുള്ളത് സംശയമാണ്. ഏഷ്യൻ പിച്ചുകളിൽ അവരുടെ ഈ മികവ് മതിയായിരിക്കും, പക്ഷെ ഇംഗ്ലണ്ടിൽ വിലപ്പോവാൻ മാത്രം മൂർച്ചയില്ല അവരുടെ സ്പിന്നിന്.
ആരുടേയും സംഭാവനകളെ വില കുറച്ചു കാണുകയല്ല. പക്ഷെ പക്ഷെ തോൽവികളിൽ നിന്ന് പാഠം ഉൾക്കൊണ്ട് മുന്നോട്ടു പോകുവാനെ നമ്മുക്ക് കഴിയൂ