മാൽകം ബാഴ്സലോണ വിടാൻ ഒരുങ്ങുന്നു !!
ബാഴ്സലോണയുടെ ബ്രസീലിയൻ വിങ്ങർ മാൽകം ബാഴ്സ വിടാനായി ഒരുങ്ങുന്നു. 2018 ൽ ഫ്രഞ്ച് ക്ലബായ ബോർഡിഓക്സിൽ നിന്ന് 41 മില്യൺ യൂറോ കൊടുത്തു ബാഴ്സ സ്വന്തമാക്കിയതാണ് ഈ 22കാരനെ. എന്നാൽ കൂട്ടീഞ്ഞോയുടെയും ടെമ്പേലെയുടെയും സാന്നിധ്യം കാരണം ആദ്യ പതിനൊന്നിൽ സ്ഥാനം പിടിക്കാൻ ഈ ബ്രസീലുകാരന് പലപ്പോഴും സാധിച്ചില്ല. ഇപ്പോ ഗ്രീസ്മാൻ കൂടി വന്നതോടെ മിച്ചമുണ്ടായിരുന്ന പ്രതീക്ഷയും നഷ്ടപ്പെട്ടു.
ആയതിനാൽ ബാഴ്സയും കൂടുമാറ്റത്തെ അനുകൂലിക്കുന്നു. എവെർട്ടോൺ, ആഴ്സണൽ, ടോട്ടൻഹാം, ബയേൺ മ്യൂനിച് എന്നീ ടീമുകൾ താരത്തിന്റെ സേവനത്തിനായി കാത്തുകിടക്കുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. എന്നാൽ ഇപ്പോൾ ആഴ്സണലിന്റെ പേരാണ് എല്ലാരും പറഞ്ഞു കേൾക്കുന്നത്. എവെർട്ടോൺ മുന്നോട്ട് വെച്ച 30 മില്യൺ യൂറോ എന്ന തുക ബാഴ്സക്ക് മതിയാകാതെ പോയിരുന്നു. 32 മില്യൺ എങ്കിലും കിട്ടണം എന്നാണ് കാറ്റാലൻസ് പറയുന്നത്. ആഴ്സണൽ അത് കൊടുക്കാൻ തയ്യാറാണ് എന്നാണ് അറിയാൻ കഴിഞ്ഞത്. ആഴ്സണലിന് ആവട്ടെ വിൽഫ്രഡ് സാഹയെ എത്തിക്കാൻ 80 മില്യൺ കൊടുക്കണം എന്നിരിക്കെ, മാൽകം പറ്റിയ ഒരു പോംവഴിയാണ്. ഏതായാലും ഈ സീസണിൽ തന്നെ ഒരു കൂടുമാറ്റത്തിന് താരവും ബാഴ്സയും കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരിക്കുകയാണ്.