അസെൻസിയോയെ ഇംഗ്ലണ്ടിൽ എത്തിക്കാൻ ലിവർപൂൾ !!
സ്പാനിഷ് മിഡ്ഫീൽഡർ അസെൻസിയോയെ ടീമിൽ എത്തിക്കാൻ യോർഗെൻ ക്ളോപ്പ് ശ്രമിക്കുന്നു. കുറച്ചു കാലങ്ങളായി ഈ താരത്തിന്റെ ഒരു ആരാധകനാണ് ക്ളോപ്പ്. 2017 ൽ ഒന്ന് ശ്രമിച്ചെങ്കിലും, അന്ന് റയൽ 120 മില്യൺ യൂറോ ആണ് ആവശ്യപ്പെട്ടത്. എന്നാൽ ഇന്ന് അവസ്ഥ അതല്ല. ആദ്യ പതിനൊന്നിൽ കളിയ്ക്കാൻ പറ്റും എന്ന യാധൊരു ഉറപ്പും സിദാൻ അസെൻസിയോയ്ക്ക് നൽകിയിട്ടില്ല. അത്ര താരനിബിഡമാണ് റയൽ. കൂടാതെ ടോട്ടൻഹാമിൽ നിന്ന് എറിക്സണെ എത്തിക്കാനും ശ്രമങ്ങൾ ഉണ്ട്. ആയതിനാൽ 67 മില്യൺ യൂറോ കൊടുത്താൽ ഇപ്പോ ഈ താരത്തെ സ്വന്തമാക്കാൻ ലിവർപൂളിന് സാധിക്കും.
ലിവര്‍പൂളിനും ഈ നീക്കം ഗുണം ചെയ്യും. കൂട്ടീഞ്ഞോയെ പകരം വെക്കാൻ വന്ന നാബി കീറ്റ പ്രതീക്ഷക്കൊത്തു ഉയർന്നില്ല. ഡേവിഡ് സിൽവയെ പോലത്തെ, ഗോൾ അടിപിക്കാനും ഗോൾ അടിക്കാനും കഴിവുള്ള ഒരു മിഡ്ഫീൽഡറെ അവർക്കനിവാര്യമാണ്. അസെൻസിയോയും കൂടി വരുകയാണെങ്കിൽ സ്വപ്നതുല്യമായ ഒരു ടീം ആയിരിക്കും ലിവർപൂൾ. ഗാർഡിയോളയുടെ സിറ്റിക്ക് നല്ല്ല ഒരു വെല്ലുവിളി ഉയർത്താൻ ഈ നീക്കം തീർച്ചയായും ഉപകരിക്കും.
മാഡ്രിഡിനായ് 137 മത്സരങ്ങൾ കളിച്ച അസെൻസിയോ 27 ഗോളുകളും സ്വന്തമാക്കി. സ്പാനിഷ് ടീമിലെയും ഒരു പ്രധാന സാന്നിധ്യമാണ് വെറും 23 വയസ്സുള്ള ഈ താരം.