Cricket cricket worldcup Top News

ചരിത്രനേട്ടത്തിനരികെ വാർണർ

July 10, 2019

author:

ചരിത്രനേട്ടത്തിനരികെ വാർണർ

ലോകകപ്പിൽ സച്ചിന്റെ റെക്കോർഡ് തകർക്കാൻ വാർണറിന്‌ ഒരു സുവർണാവസരം.നാളെ നടക്കുന്ന സെമിഫൈനലിൽ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ നേരിടുമ്പോൾ എല്ലാ ഇന്ത്യൻ ആരാധകരുടെയും കണ്ണുകൾ വാർണറിനെ നോക്കിയായിരിക്കും ഇരിക്കുക.കാരണം ഒരു ലോകകപ്പിൽ ഏറ്റവും അധികം റൺസ് നേടിയിട്ടുള്ളത് സച്ചിൻ മാത്രമാണ്.അതും 2003 ലോകകപ്പിൽ.36 റൺസ് കൂടി ചേർത്താൽ സച്ചിൻ 16 വർഷം കൈവശംവെച്ച റെക്കോർഡ് വർണറിന് സ്വന്തം.സച്ചിൻ അന്ന് 673 റൺസ് ആണ് നേടിയത്.ഇന്ന് രോഹിത്തിന് ആ റെക്കോർഡ് തകർക്കാൻ അവസരം ഉണ്ടാരുന്നെങ്കിലും ഒരു റൺസിന്‌ പുറത്തായി.രോഹിതിന് 27 റൺസ് ആണ് വേണ്ടിയിരുന്നത്.ഇപ്പോളും രോഹിത് 648 റൺസോടെ ഒന്നാം സ്ഥാനത്താണ്.വാർണറിന് 638റൺസും.

Leave a comment