Cricket cricket worldcup Top News

“ഇന്ത്യയുടെ മുൻനിര ബോൾട്ട് ഇളക്കി ” – 5 റൺസ് എടുത്തപ്പോൾ 3 മുൻനിര ബാറ്റ്സ്മാൻമാർ പുറത്തു.

July 10, 2019

“ഇന്ത്യയുടെ മുൻനിര ബോൾട്ട് ഇളക്കി ” – 5 റൺസ് എടുത്തപ്പോൾ 3 മുൻനിര ബാറ്റ്സ്മാൻമാർ പുറത്തു.

240 റൺസ് വിജയ ലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യക്ക് വൻ ബാറ്റിംഗ് തകർച്ച. വെറും 5 റൺസ് എടുക്കുന്നതിനിടയിൽ 3 വിക്കറ്റ് ആണ് നഷ്ടമായത്. പോയതാണെങ്കിൽ ഏറ്റവും നല്ല ഫോമിൽ നിൽക്കുന്ന രോഹിത്, രാഹുൽ, കോഹ്ലി എന്നീ കളിക്കാരും. ഇപ്പോൾ ക്രീസിൽ നില്കുന്നത് റിഷാബ് പന്തും ദിനേശ് കാർത്തിക്കും. കിവികൾക്ക് വേണ്ടി മാറ്റ് ഹെന്രി രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോൾ ട്രെൻഡ് ബൗൾട് കൊഹ്‌ലിയെ പറഞ്ഞു അയച്ചു.

മഴ പെയ്തു ബാറ്റിങ്ങിന് ദുഷ്കരമായ പിച്ച് ആണ് പ്രശനം. ഇന്ത്യയെ അതെ നിലയിൽ കളി തുടരാൻ നിർബന്ധിച്ച ഐ.സി.സി.നിലപാടിനെ ശക്തമായ എതിർപ്പുകളോടെയാണ് ഗാംഗുലി ഉൾപ്പടെയുള്ളവർ വരവേറ്റത്. ഇത്രയും മോശമായ പിച്ചിൽ ബാറ്റ് ചെയ്യേണ്ടി വന്നത് ശരിക്കും ഒരു ക്രൂരത തന്നെയാണ്

Leave a comment