Foot Ball Top News

ബകയോക്കോ യൂണൈറ്റഡിലേക്കോ?

July 10, 2019

ബകയോക്കോ യൂണൈറ്റഡിലേക്കോ?

2017 ൽ ഫ്രഞ്ച് ചാമ്പ്യന്മാരായ എ. സ് മൊണാകൊയുടെ സുവർണ താരനിരയുടെ ഒരു പ്രധാന അംഗം ആയിരുന്നു തിമോയെ ബകയൊക്കൊ. ആ സീസണിലെ പ്രകടനം അദ്ദേഹത്തെ ചെൽസിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ചെൽസിയിൽ കാന്റയോട് മത്സരിച്ചു ടീമിൽ സ്ഥാനം ഉറപ്പിക്കാൻ ഈ ഡിഫെൻസിവ് മിഡ്‌ഫീൽഡർക്ക് ആയില്ല. ജോർജിൻജോയുടെ വരവ് കൂടി ആയപ്പോൾ അയാൾ ഒരു അതികപറ്റാവുകയും ചെയ്തു. ആയതിനാൽ കഴിഞ്ഞ സീസണിൽ എ. സി. മിലാനിലേക്ക് ചെൽസി ഈ ഫ്രഞ്ച് താരത്തെ ലോണിൽ അയച്ചു.

എന്നാൽ ഇറ്റലിയിലെ പ്രകടനം ഈ 24 കാരനെ വീണ്ടും ലോകോത്തര ടീമുകളുടെ ശ്രദ്ധയിൽ പെടുത്തി. ചെൽസിയിൽ നിന്ന് സ്ഥിരമായി ഇദ്ദേഹത്തെ മേടിക്കാൻ ക്ലബ്ബ്കൾ ഇപ്പോൾ തയ്യാറാണ്. അതിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് ഏറ്റവും സാധ്യത ഉള്ള ടീം. 30 മില്യൺ യുറോ വരെ കൊടുക്കാൻ യുണൈറ്റഡ് തയ്യാറാവും എന്നാണ് അറിയാൻ കഴിഞ്ഞത്. പക്ഷെ അവർക്ക് അതിന് ആഴ്‌സണൽ, പി. സ്. ജി, എന്നീ ക്ലബ്ബുകളുടെ മത്സരത്തെ അതിജീവിക്കേണ്ടി വരും. ഈ രണ്ട് ടീമുകൾ നേരത്തെ തന്നെ ചെൽസിയെ ഈ കാര്യം പറഞ്ഞു സമീപിച്ചിരുന്നു. എന്നാൽ ചെൽസി ആവശ്യപ്പെടുന്ന തുക നൽകാൻ യുണൈറ്റഡ് മാത്രമേ തയ്യാറാകൂ എന്നാണ് നിഗമനം.

Leave a comment