Cricket cricket worldcup Top News

സ്റ്റാർക്ക് ചരിത്ര നേട്ടത്തിനരികെ ; മറികടക്കുന്നത് ഇതിഹാസ താരത്തെ…!!!

July 8, 2019

സ്റ്റാർക്ക് ചരിത്ര നേട്ടത്തിനരികെ ; മറികടക്കുന്നത് ഇതിഹാസ താരത്തെ…!!!

ലണ്ടൻ : ഈ ലോകകപ്പിലെ പ്രാഥമിക മത്സരങ്ങൾ പൂർത്തിയാകുമ്പോൾ ഓസിസ് താരം മിച്ചൽ സ്റ്റാർക്ക് വിക്കറ്റ് വേട്ടയിൽ ബഹുദൂരം മുന്നിലാണ്. പിന്നിലാക്കിയത് ഒരുപിടി റെക്കോർഡ്കളും.

ഇതുവരെ 26 വിക്കറ്റുകളാണ്‌ സ്റ്റാർക്ക് സ്വന്തം പേരിലാക്കിയത്. ഓസീസ്‌ ഇതിഹാസം ഗ്ലെൻ മഗ്രാത്താണ് ഈ നേട്ടം കൈവരിച്ച ആദ്യ താരം. സെമിയിൽ ഒരു മത്സരം ബാക്കി ഇരിക്കെ സ്റ്റർക്ക്നെ കാത്തിരിക്കുന്നത് മികച്ച നേട്ടമാണ്. ഓസ്‌ട്രേലിയ ഫൈനലിൽ എത്തുകയാണെങ്കിൽ സ്റ്റാർക്ക്ന് സ്വന്തം റെക്കോർഡ് അരക്കെട്ടുറപ്പിക്കാൻ വീണ്ടും അവസരം ലഭിക്കും. ഒരു വിക്കറ്റ് കൂടി നേടാൻ അയാൾ സ്റ്റാർക്കിനു മഗ്രാത്തിനെ മറികടന്ന് ലോക കപ്പിലെ ഏറ്റവും വലിയ വേട്ടക്കാരൻ എന്ന റെക്കോർഡ് സ്വന്തമാക്കാൻ സാധിക്കും.

കഴിഞ്ഞ ലോകകപ്പിൽ ഒരു തവണ 5 വിക്കറ്റ് നേട്ടം കൈവരിച്ച സ്റ്റാർക്ക് ഇത്തവണ 2 തവണ ആ നേട്ടം കൈവരിച്ചതോടെ ലോകകപ്പിൽ ഏറ്റവും കൂടുതൽ 5 വിക്കറ്റ് നേടുന്ന തരാമെന്ന റെക്കോർഡും സ്വന്തമാക്കി.

മാക്സിമം 2 മത്സരങ്ങൾ കൂടെ ലഭിക്കും എന്നതിനാൽ ഈ താരത്തിൽ നിന്നും എന്ത് അത്ഭുതവും പ്രതീക്ഷിക്കാം. ഓസീസ് ബൗളിംഗ് ന്റെ കുന്തമുനയായ സ്റ്റാർക്കിൽ തന്നെയാണ് ഓസിസ് ടീമിന്റെ പ്രതീക്ഷകളത്രയും…!

Leave a comment