Tennis Top News Wimbledon

    വിമ്പിൾഡൺ : മൂന്നാംദിനം 

July 4, 2019

author:

    വിമ്പിൾഡൺ : മൂന്നാംദിനം 

സ്റ്റാൻ വാവരിങ്കയുടെ അട്ടിമറിയാണ് മൂന്നാം ദിനത്തിലെ ഏറ്റവും വലിയ വിശേഷം. എടിപി റാങ്ക് ചെയ്യപ്പെട്ട ലോകത്തെ എക്കാലത്തെയും ഉയരക്കാരൻ(6 അടി 11ഇഞ്ച്) കളിക്കാരനായ അമേരിക്കയുടെ റൈലി ഒപെൽക്കയോടാണ് വാവരിങ്ക പരാജയപ്പെട്ടത്, സ്കോർ 7-5, 3-6, 4-6, 6-4, 8-6. നൊവാക് ജോക്കോവിച്ച് വലിയ പ്രതിസന്ധി ഇല്ലാതെ അമേരിക്കയുടെ ഡെന്നീസ് കൂട്ള്ളയെ പരാജയപ്പെടുത്തി, സ്കോർ, 6-3, 6-2, 6-2. നാലാം സീഡ് കെവിൻ ആൻഡേഴ്സൺ പത്താം സീഡ് കാരൻ കച്ചനോവ് 15ആം മിലാസ് റാവോണിച്ച് 23ആം സീഡ് റോബർട്ടോ ബാറ്റിസ്റ്റ അഗട് എന്നിവരും അടുത്ത റൗണ്ടിലേക്ക് കടന്നു. കൗമാര അത്ഭുതമായ ഫിലിക്സ് ഓഗർ അലിയാസീം മൂന്നാം റൗണ്ടിലേക്ക് മുന്നേറി.
വനിതാവിഭാഗത്തിൽ  വീനസ് വില്യംസിന് അട്ടിമറിച്ച് എത്തിയ 15 വയസ്സുകാരി കൊക്കോ ഗൗഫ് തൻറെ മിന്നും ഫോം തുടരുന്നു.  ഇപ്രാവശ്യം ഇര സ്ലോവാക്യയുടെ മഗ്ദലന റൈബറീകോവ ആയിരുന്നു, സ്കോർ 6-3, 6-3. മൂന്നാം സീഡ് കരോലിന പ്ലീസ്കോവ, ഏഴാം സീഡ് സിമോണ ഹാലപ്പ്, എട്ടാം സീഡ് എലീന സ്വിറ്റൊലീന എന്നിവരും മൂന്നാം റൗണ്ടിലേക്ക് മുന്നേറി. 2017 ലെ യു എസ് ഓപ്പൺ ഫൈനലിസ്റ്റ് ആയ മാഡിസൺ കീസ് സ്ലോവനിയയുടെ പൊളോന ഹെർകോഗിനോട് തോറ്റു പുറത്തായി, സ്കോർ 6-2, 6-4. മൂന്നാം റൗണ്ടിൽ കൊക്കോ ഗൗഫ് ആണ് പൊളോന ഹെർകോഗിന്റെ എതിരാളി.
Leave a comment