ജഡേജ, കാർത്തിക്, മായങ്ക് – ഇനി പരീക്ഷണങ്ങൾ നടത്താനുള്ള സമയം
ഇംഗ്ലണ്ടിന് എതിരെ ഉള്ള തോൽവി ഒരു ഓർമപ്പെടുത്തലാണ്. ഒരു നല്ല മിഡിൽ ഓർഡർ ബാറ്സ്മാൻറെ അഭാവം, ചാഹലിന്റെയും കുൽദീപിന്റെയും ബാറ്റിങ്ങിലുള്ള മികവ്കുറവു, രോഹിത്തിലും കൊഹ്ലിയിലും ഉള്ള അമിത ആശ്രയം എല്ലാം ടീമിന് എവിടെയൊക്കെയോ സന്തുലിതാവസ്ഥ നഷ്ടപെടുത്തുന്നുണ്ട്. എന്നാൽ കഴിവുള്ള അനേകം കളിക്കാർ ടീമിൽ ഇടം കിട്ടാൻ കാത്തുനിൽക്കുന്നത് ശുഭപ്രതീക്ഷ ആണ്. ആയതിനാൽ ഇനിയുള്ള താരതമ്യേന അപ്രസക്തമായ കളികളിൽ അവർക്ക് അവസരം കൊടുത്ത ഒരു നല്ല ഫോർമുല സെമി ഫൈനലിലാണ് മുമ്പ് കണ്ടെത്തുകയാണ് ടീം ഇനി ചെയ്യേണ്ടത്.
ഓപ്പണിങ് ആണ് ആദ്യം പരിഹരിക്കപ്പെടേണ്ട മേഖല. രാഹുൽ പ്രതീക്ഷക്കൊത്തു ഉയർന്നിട്ടില്ല. അയാൾ പുറത്തായതിൽ അധികവും ലൂസ് ബോളുകൾ കളിച്ചാണ്. ആയതിനാൽ മായങ്ക് അഗർവാൾ അല്ലെങ്കിൽ റിഷാബ് പന്ത് എന്നിവരെ രോഹിതിന്റെ കൂടെ പരീക്ഷിക്കാം. വേണമെങ്കിൽ രാഹുലിനെ നാലാമനായി ഇറക്കാം. അപ്പോൾ മിഡിൽ ഓർഡറിലെ പ്രശ്നവും ഒരു പരിധി വരെ പരിഹരിക്കപ്പെടും. അതും അല്ലെങ്കിൽ ദിനേശ് കാർത്തിക്കിന്റെ രാഹുലിന് പകരം ഇറക്കി പരീക്ഷിക്കാവുന്നതാണ്.
2 സ്പിന്നേഴ്സ് വേണോ എന്നും ടീം ആലോചിക്കേണ്ടി ഇരിക്കുന്നു. ചാഹലും കുൽദീപും നല്ല ബൗളേഴ്സ് ആണെങ്കിലും അതിലും മികച്ച ഫോമിലാണ് ഭുവനേശ്വർ കുമാർ. തന്നെയുമല്ല ഇംഗ്ലീഷ് പിച്ചുകളിൽ ഭുവി പോലത്തെ മീഡിയം പേസ് ബൗളേഴ്സിന് എന്ത് ചെയ്യാൻ ആകും എന്ന് പ്ലങ്കറ്റ് ഇന്നലെ തെളിയിച്ചിരുന്നു. അല്ലെങ്കിൽ രവീന്ദ്ര ജഡേജയെ പരീക്ഷിക്കാവുന്നതാണ്. ജഡേജ വന്നാൽ ബാറ്റിംഗ് കുറച്ചു കൂടി ശക്തമാകും. ധോണി ഒരു പരിധിയിൽ കൂടുതൽ ഇംഗ്ലണ്ടിനെ അക്രമിക്കാതെ ഇരുന്നത് പിന്നീട് നല്ല ബാറ്റസ്മാൻമാർ ഇല്ലാത്തതു കൊണ്ടും കൂടി ആയിരുന്നു.
ഏതായാലും ഇനിയുള്ള കളികൾ ശ്രീലങ്കക്കും ബംഗ്ലാദേശിനും എതിരെ ആണെന്ന് ഇരിക്കെ, ഇന്ത്യ സെമി ഉറപ്പിച്ചത് കൊണ്ടും, പരീക്ഷണങ്ങൾക്ക് മുതിരാവുന്നതാണ്. സെമിക്ക് മുമ്പേ ടീമിന്റെ സന്തുലിതാവസ്ഥ തിരികെ കൊണ്ട് വന്നേ മതിയാകു.