പരിക്ക് മൂലം വിജയ് ശങ്കർ പുറത്തു ; പകരക്കാരനായി മായങ്ക് അഗർവാൾ
തന്റെ ആദ്യ ലോക കപ്പ് മത്സരത്തിലെ ആദ്യ ബോളിൽ തന്നെ വിക്കറ്റ് നേടി റെക്കോർഡ് സൃഷ്ടിച്ച വിജയ് ശങ്കറിന് പരിക്ക് വില്ലനായി. കാൽ വിരലിനേറ്റ പരിക്ക് മൂലം ശങ്കറിന് ഇന്ത്യയിലേക്ക് മടങ്ങേണ്ടി വരും. മികച്ച ഒരു ഓൾ റൗണ്ടർ ആയിരുന്നു ശങ്കർ.
പകരക്കാരനായി കർണാടകയുടെ മായങ്ക് അഗർവാൾ നിയമിതനായി എന്ന് ബി.സി.സി.ഐ. അറിയിച്ചു. ഇംഗ്ലണ്ടിന് എതിരെ ഉള്ള മത്സരത്തിൽ ഒരു നല്ല മിഡിൽ ഓർഡർ ബാറ്സ്മാൻറെ ഒഴിവു നന്നായി ഇന്ത്യ അനുഭവിച്ചിരുന്നു. മായങ്കിന് ആ വിടവ് നികത്താൻ സാധിക്കും എന്ന് തന്നെ അനുമാനിക്കാം. എന്നാലും അമ്പടി റായിഡു, അജിൻക്യ രഹാനെ എന്നിവരായിരുന്നു കൂടുതൽ യോഗ്യർ എന്നും പറഞ്ഞു സമൂഹ മാധ്യമങ്ങളിൽ അടി ഇപ്പളെ തുടങ്ങി കഴിഞ്ഞിരിക്കുന്നു.