Cricket cricket worldcup Top News

ചരിത്രദിനം: ഇന്ത്യ ഇന്നിറങ്ങുക പുതിയ ജേഴ്‌സിയിൽ

June 30, 2019

author:

ചരിത്രദിനം: ഇന്ത്യ ഇന്നിറങ്ങുക പുതിയ ജേഴ്‌സിയിൽ

പരമ്പരാഗതമായ നീലജേഴ്സിയിൽ ഇന്ന് ഇന്ത്യൻ ടീമിനെ കാണാനാകില്ല.കാരണം ഇന്ന് ഇന്ത്യ ഇറങ്ങുന്നത് എവേ ജേഴ്സിയായ ഓറഞ്ചും കടും നീലയും ചേർന്ന ജേഴ്സിയിൽ ആണ്.കൊഹ്‌ലി പുതിയ ജേഴ്‌സി അവതരിപ്പിച്ചപ്പോൾ മുതൽ ട്രോളുകൾ കളംപിടിച്ചിരിക്കുകയാണ്.എന്ത് തന്നെ ആയാലും ഈ ചരിത്രനിമിഷത്തിനു വേണ്ടി ഇന്ത്യൻ ആരാധകർ ഒരുങ്ങിക്കഴിഞ്ഞു.വൈകുന്നേരം മൂന്ന് മണിക്കാണ് ഇന്ത്യ-ഇംഗ്ലണ്ട് പോരാട്ടം തുടങ്ങുന്നത്.പുതിയ ജേഴ്‌സി ഭാഗ്യജേഴ്‌സി ആകുമോ എന്ന് ഇന്നറിയാം.

ഏറെക്കുറെ സെമി ഉറപ്പിച്ച ഇന്ത്യക്ക് നിർണായക മത്സരം അല്ല മറിച്ചു ഇംഗ്ലണ്ടിന് നിർണായക മത്സരവും ആണ്.ഇന്നത്തെ മത്സരഫലം ആശ്രയിക്കുന്ന പാകിസ്ഥാൻ, ബംഗ്ലാദേശ്,ശ്രീലങ്ക എന്നിവർക്ക് ഇന്ത്യ ജയിക്കുകയും വേണം.

 

Leave a comment