Cricket cricket worldcup Top News

ന്യൂസിലൻഡിനെ കരകയറ്റി നിഷാം

June 26, 2019

author:

ന്യൂസിലൻഡിനെ കരകയറ്റി നിഷാം

ന്യൂസിലാൻഡിനു എതിരെ പാകിസ്ഥാന് 238 റൺസ് വിജയലക്ഷ്യം.ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാൻഡിനു പ്രതീക്ഷിച്ചപോലെ തിളങ്ങാനായില്ല.പാകിസ്ഥാൻ ബൗളർമാർ പിടി മുറുക്കിയപ്പോൾ വിക്കറ്റുകൾ നഷ്ട്ടപെടാൻ തുടങ്ങി.46 റൺസ് എടുത്തപ്പോളെക്കും 4 മുൻനിര ബാറ്റസ്മാൻമാർ പുറത്തായി.ഗുപ്റ്റിൽ 5 റൺസും,മൺറോ 12,റോസ് ടെയ്ലർ 3 റൺസും,ലാധം 1 റൺസും നേടി പുറത്തായി.പിന്നീട് വില്യംസൺ പൊരുതിയെങ്കിലും 41 റൺസ് കൂട്ടി ചേർത്ത് മടങ്ങി.അപ്പോളും ന്യൂസിലാൻഡ് സ്കോർ മന്ദഗതിയിലായിരുന്നു.5-83.പിന്നാലെ ഒത്തുചേർന്ന ഗ്രാൻഡ്‌സ്ഹോം നിഷാമും ചേർന്ന് ന്യൂസിലൻഡിനെ കരകയറ്റി.ഗ്രാൻഡ്‌സ്ഹോം 64 റൺസ് നേടി പുറത്തായി.ഇരുവരും ചേർന്ന കൂട്ട്കെട്ടാണ് സ്കോർ 200 കടത്തിയത്.ജെയിംസ് നിഷാം 112 പന്തിൽ 3 സിക്സും 5 ഫോറും അടക്കം 97 റൺസ് നേടി പുറത്താകാതെ നിന്നു.

തുടക്കത്തിൽ ആളിക്കത്തിയ പാകിസ്ഥാൻ ബൗളർമാരെ ഒതുക്കിയത് ഗ്രാൻഡ്‌സ്ഹോം-നിഷാം കൂട്ടുകെട്ടാണ്.പാകിസ്ഥാന് വേണ്ടി ഷഹീൻ ആഫ്രിദി 10 ഓവറിൽ 28 റൺസിന്‌ 3 വിക്കറ്റ് നേടി.മുഹമ്മദ് ആമിർ, ഷദാബ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് നേടി.

Leave a comment

Your email address will not be published. Required fields are marked *