Foot Ball Top News

പ്രേക്ഷകർ കുറവ് ; ഐ ലീഗ് സംപ്രേക്ഷണം ചെയ്യാൻ ഒരു ചാനലും തയ്യാറായില്ല

June 25, 2019

പ്രേക്ഷകർ കുറവ് ; ഐ ലീഗ് സംപ്രേക്ഷണം ചെയ്യാൻ ഒരു ചാനലും തയ്യാറായില്ല

പ്രേക്ഷകർ കുറഞ്ഞതിനെ തുടർന്ന് ഐ ലീഗ് സംപ്രേക്ഷണം ചെയ്യാൻ സ്പോർട്സ് ചാനലുകൾ ആരും തയ്യാറായില്ല. ഐ.സ്.ൽ. വന്നതിന് ശേഷം ഐ ലീഗിന് മൊത്തത്തിൽ കണ്ടകശനി ആണ്. ഇതുകൂടി ആയപ്പോൾ കൂനിന്മേൽ കുരു ആയിരിക്കുകയാണ് ഇന്ത്യയുടെ പ്രധാന ഫുട്ബോൾ ലീഗിന്.

ഇതിനെ അപായമായി കാണുന്ന ഫുട്ബോൾ വിദഗ്ദ്ധരും ഉണ്ട്. വർഷം മൊത്തം നീണ്ടു നിൽക്കുന്ന ലീഗാണ് ഐ ലീഗ്. ഇന്ത്യൻ ദേശീയ ടീം കൂടുതൽ ആശ്രയിക്കുന്നതും ഐ ലീഗ് താരങ്ങളെ ആണ്. സംപ്രേക്ഷണം മുടങ്ങിയത് ലീഗിന്റെ വരുമാനത്തെ സാരമായി തന്നെ ബാധിക്കും. അത് ഇന്ത്യൻ ഫുട്ബോളിന് തന്നെ ക്ഷീണം ആകും എന്നാണ് ഈ വിദഗ്ദ്ധരുടെ അഭിപ്രായം.

Leave a comment

Your email address will not be published. Required fields are marked *