ലോകകപ്പ് ക്രിക്കറ്റ് : ഓയിന്‍ മോര്‍ഗന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ
മാഞ്ചസ്റ്റർ : ലോകകപ്പ് ക്രിക്കറ്റിലെ ഇരുപത്തിനാലാം മത്സരത്തിൽ അഫ്ഗാനിസ്ഥാനെതിരെ ഇംഗ്ലണ്ടിന് കൂറ്റൻ സ്കോർ. ടോസ് നേടിയ ഇംഗ്ലണ്ട് ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ഓയിന്‍ മോര്‍ഗന്റെ വെടിക്കെട്ട് ബാറ്റിങ്ങിൽ ഇംഗ്ലണ്ട് കൂറ്റൻ സ്കോർ നേടി. നിശ്ചിത അമ്പത് ഓവറിൽ 397 റൺസാണ് ഇംഗ്ലണ്ട് നേടിയത്.
ലോകകപ്പിലെ ഈ സീസണിലെ ഏറ്റവും ഉയർന്ന സ്കോറാണ് ഇംഗ്ലണ്ട് നേടിയിരിക്കുന്നത്. 71 പന്തില്‍ നിന്ന് ഓയിന്‍ മോര്ഗൻ 148 റൺസാണ് അടിച്ചു കൂട്ടിയത്. മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് ലഭിച്ചത്. ആദ്യ വിക്കറ്റ് 44 റൺസിൽ ആണ് ഇംഗ്ലണ്ടിന് നഷ്ട്ടമായത്. 26 റണ്‍സെടുത്ത വിൻസ് പുറത്തായതിന് ശേഷം ജോണി ബെയർസ്റ്റോയും , ജോ റൂട്ടും ചേർന്ന് രണ്ടാം വിക്കറ്റിൽ 120 റൺസ് കൂട്ടിച്ചേർത്തു. 90 റൺസ് എടുത്ത ജോണി ബെയർസ്റ്റോ പുറത്തായതിന് ശേഷം എത്തിയ മോർഗൻ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്.
ജോ റൂട്ട് – ഓയിന്‍ മോര്ഗന് കൂട്ട്കെട്ട് മൂന്നാം വിക്കറ്റിൽ 189 റൺസ് അടിച്ചുകൂട്ടി. 88 റൺസ് എടുത്ത ജോ റൂട്ട് പുറതെയതിന് ശേഷം വന്ന ജോസ് ബട്ട്ലര്ക്കും (2), ബെന്‍ സ്റ്റോക്ക്സും (2) പെട്ടെന്ന് തന്നെ പുറത്തായി. പിന്നീട് എത്തിയ മോയിൻ അലി അവസാന ഓവറുകളിൽ മിന്നൽ പ്രകടനമാണ് നടത്തിയത്. 9 പന്തിൽ നിന്ന് 31 റൺസാണ് അലി അടിച്ചുകൂട്ടിയത്. ഒരു ബൗണ്ടറിയും, നാല് സിക്സുമാണ് അടിച്ചത്. 19 റൺസാണ് അവസാന ഓവറിൽ ഇംഗ്ലണ്ട് നേടിയത്.