Tennis Top News

ഫ്രഞ്ച് ഓപ്പൺ ; അട്ടിമറി ജയവുമായി അനിസിമോവ

June 6, 2019

author:

ഫ്രഞ്ച് ഓപ്പൺ ; അട്ടിമറി ജയവുമായി അനിസിമോവ

ഫ്രഞ്ച് ഓപ്പൺ ടെന്നീസ് ടൂർണമെന്റിൽ അട്ടിമറി ജയവുമായി പതിനേഴു വയസ്സുകാരി അമാൻഡ അനിസിമോവ സെമി ഫൈനലിൽ പ്രവേശിച്ചു. ഇന്നു നടന്ന ക്വാർട്ടർ ഫൈനലിൽ നിലവിലെ ചാമ്പ്യനും ലോക മൂന്നാം നമ്പർ താരവുമായ റുമേനിയൻ താരം സിമോണ ഹാലെപിനെ 6-2, 6-4 എന്ന സ്കോറിലാണ് ഈ അമേരിക്കൻ താരം അട്ടിമറിച്ചത്. വെള്ളിയാഴ്ച നടക്കുന്ന സെമി ഫൈനൽ മത്സരത്തിൽ സിമോണ ലോക എട്ടാം നമ്പർ താരം ഓസ്ട്രേലിയയുടെ അസ്ലെ ബാർട്ടിയെ നേരിടും. നിലവിൽ ലോക റാങ്കിങ്ങിൽ അന്പത്തിയൊന്നാം സ്ഥാനത്താണ് അമാൻഡ.

Leave a comment

Your email address will not be published. Required fields are marked *