Cricket cricket worldcup Top News

റോസ് ടെയ്ലർ – വാഴ്ത്തപെടാത്ത പോരാളി

June 6, 2019

റോസ് ടെയ്ലർ – വാഴ്ത്തപെടാത്ത പോരാളി

ആധുനിക ക്രിക്കറ്റിലെ അണ്ടർറേറ്റഡ് കളിക്കാരൻ, കിവികളുടെ വിശ്വസ്തനായ ആ നാലാം നമ്പറുകാരനായി തിളങ്ങുമ്പോഴും ആരും ഇദ്ദേഹത്തിന്റെ ഇന്നിങ്‌സുകൾ ആഘോഷിക്കാറില്ല, ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്സ്മാന്മാരുടെ പേരുകൾ പറയുമ്പോഴും ആരും ഈ മുഖം ഗൗനിക്കാറില്ല.

ടീമിന്റെ പ്രധാനപെട്ട ആ നാലാം നമ്പർ പൊസിഷനിൽ സ്ട്രൈക്ക് കൈമാറിയും, സ്പിന്നേഴ്‌സിനെ ആധികാരികമായി നേരിട്ടും, സ്കോർ ഉയർത്തേണ്ട സാഹചര്യത്തിൽ ബൗണ്ടറി ക്ലിയർ ചെയ്തും ഇദ്ദേഹം കുതിക്കുമ്പോൾ ആരും ഇദ്ദേഹത്തെ ശ്രദ്ധിക്കാറില്ല.

ഇന്നലെ ബംഗ്ലാദേശിനെതിരെയും ഇദ്ദേഹമായിരുന്നു താരം, ഓപ്പണേഴ്സിന്റെ മടക്കത്തിന് ശേഷം, ബംഗ്ലാ സ്പിന്നർമാരെ മികച്ച ഫൂട്ട് വർക്കിലൂടെയും, ലേറ്റ് കട്ടിലൂടെയും ഇദ്ദേഹം സമ്മർദത്തിൽ ആക്കിയപ്പോളും, ആരും ശ്രദ്ധിച്ചില്ല, ആരും ആ മാൻ ഓഫ് ദി മാച്ച് പ്രകടനം ആഘോഷിച്ചില്ല, അതെ റോസ് ടെയ്‌ലർ ഈ നൂറ്റാണ്ടിലെ തരം താഴ്ത്തപ്പെട്ട ആ മികച്ച മധ്യനിര താരം നിങ്ങളാണ്, നാലാം നമ്പറിൽ അന്പതിനു മുകളിൽ ആവറേജും, 18 സെഞ്ചുറികളും, ആറായിരത്തിന് മുകളിൽ റൺസും സ്വന്തമാക്കിയ നിങ്ങൾ തെന്നെ
Pranav Thekkedath

Leave a comment