ഒഗ്ബെച്ച കേരളബ്ലാസ്റ്റേഴ്സിനായി ബൂട്ട് കെട്ടും
കഴിഞ്ഞ സീസണിൽ നോർത്ത്ഈസ്റ്റ് യൂണൈറ്റഡിനായി മികച്ച പ്രകടനം കാഴ്ച വെച്ച താരമാണ് അദ്ദേഹം.നോർത്ത്ഈസ്റ്റ് കോച്ച് വന്നപ്പോൾ തന്നെ ആരാധകർ അദ്ദേഹത്തിനായി മുറവിളി കൂട്ടിയിരുന്നു.ഇപ്പോൾ കേരളബ്ലാസ്റ്റേഴ്‌സ് ഔദോഗികമായി ഇക്കാര്യം പുറത്തുവിട്ടു.ഒഗബാചെയുടെ വരവ് കേരളബ്ലാസ്റ്റേഴ്സിന്റെ പ്രധാന പ്രശ്നമായ ഗോൾക്ഷാമം പരിഹരിക്കും എന്നാണ് ആരാധകർ കരുതുന്നത്.2001 മുതൽ 2005 വരെ പി എസ് ജി ക്കു വേണ്ടി കളിച്ചിട്ടുള്ള താരം ആണ് ഒഗ്ബെച്ച.നോർത്ത്ഈസ്റ്റിനു വേണ്ടി 12 ഗോളുകൾ നേടിയിട്ടുണ്ട്.