Cricket cricket worldcup Top News

സതാംപ്ടണിൽ “ഹിറ്റ്മാൻ” ഷോ !!!

June 6, 2019

സതാംപ്ടണിൽ “ഹിറ്റ്മാൻ” ഷോ !!!

സതാംപ്ടൻ : ഇന്ത്യൻ ക്രിക്കറ്റ് ആരാധകർക്കിടയിലേക്ക്‌ ഒരു സുനാമി തിരപോലെ വന്ന താരമാണ്‌ രോഹിത് ശർമ. നിനച്ചിരിക്കാത്ത നേരത്ത് , ആവേശം ഒരു കടലോളം വിസ്തൃതമാക്കിയ പ്രതിഭ. ഇരട്ട ശതകങ്ങളായും ശതകങ്ങളായും അർദ്ധ ശതകങ്ങളായും ആ ആവേശ കടലിലെ അലകൾ പിന്നീട് അടങ്ങിയതേയില്ല! കഴിഞ്ഞ ഒരു പതിറ്റാണ്ടായി ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ സ്ഥിരം സാന്നിധ്യവും എറ്റവുമധികം സ്ഥിരതയുള്ള കളിക്കാരുടെ നിരയിലേക്ക് നടന്നു കയറുകയും ചെയ്ത താരം കൂടിയാണ് രോഹിത് ശർമ. കൃത്യമായ ഇടവേളകളിൽ വിമർശനങ്ങൾ രോഹിത്തിനെ തേടി വന്നിരുന്നു. എന്നാൽ അവക്കുള്ള മറുപടികളെല്ലാം രോഹിത്തിന്റെ ബാറ്റിൽ നിന്നായിരുന്നുവെന്നത് ശ്രദ്ധേയം!

സാഹചര്യം ആവശ്യപെടുമ്പോഴെല്ലാം രോഹിത് ബാറ്റുകൊണ്ട് ടീമിന്റെ കൂടെ തന്നെയുണ്ടായിരുന്നു. 2019 ലോകകപ്പ് ക്രിക്കറ്റിന്റെ ഇന്ത്യയുടെ ആദ്യമത്സരത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ സെഞ്ചുറി നേടി കൊണ്ടാണ് രോഹിത് ഇപ്പോൾ വരവറിയിച്ചിരിക്കുന്നത്. എതിരാളികൾ കരുതിയിരിക്കുക എന്ന് വിളിച്ചുപറയുന്ന പക്വതയും പരിപൂർണ്ണതയുമുള്ള ഇന്നിംഗ്സ്. ബൗളർമാരെ അകമഴിഞ്ഞ് സഹായിച്ച പിച്ചിലാണ് ഹിറ്റമാന്റെ ഈ നേട്ടം എന്നത് ശ്രദ്ധേയമാണ്. 144 പന്തുകളിൽ നിന്നും 10 ഫോറും 2 സിക്സും അടക്കം 122 റണ്സാണ് രോഹിത് നേടിയത്. ഇതോടെ ഏകദിനത്തില്‍ ഏറ്റവും അധികം സെഞ്ചുറി നേടിയ ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ രോഹിത് മൂന്നാമനായി. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെയാണ് (22) രോഹിത് മറികടന്നത്. സച്ചിനും (49) കോഹ് ലിയും (41) ആണ് ഒന്നും രണ്ടും സ്ഥാനക്കാര്‍

Leave a comment

Your email address will not be published. Required fields are marked *