Cricket cricket worldcup Top News

ലോകകപ്പ് 2019, അഫ്ഗാൻ പ്രതീക്ഷകൾ തകർത്ത് ശ്രീലങ്കൻ വിജയം

June 4, 2019

author:

ലോകകപ്പ് 2019, അഫ്ഗാൻ പ്രതീക്ഷകൾ തകർത്ത് ശ്രീലങ്കൻ വിജയം

2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ ശ്രീലങ്കയ്ക്കു 34 റൺസ് വിജയം. മഴ തടസ്സപ്പെടുത്തിയ മത്സരത്തിൽ ടോസ് നഷ്ടപ്പെട്ടു ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിരയുടെ നിരുത്തരവാദപരമായ ബാറ്റിങ് വിനയായി. 13 ഓവറുകളിൽ വിക്കെറ്റ് നഷ്ടപ്പെടാതെ 92 റൺസ് എന്ന നിലയിൽ നിന്നും 36.5 ഓവറുകളിൽ 201 റണ്ണുകൾക്ക് ശ്രീലങ്കയുടെ എല്ലാ ബാറ്സ്മാന്മാരും പുറത്തായി. ഒരോവറിലെ മൂന്നു വിക്കറ്റുകളടക്കം നാലു വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ്‌ നബിയാണ് ശ്രീലങ്കൻ ബാറ്റിങ് നിരയുടെ നടുവൊടിച്ചത്. റാഷിദ്‌ ഖാൻ രണ്ടു വിക്കറ്റുകൾ വീഴ്ത്തി. 78 റണ്ണുകൾ നേടിയ ഓപ്പണർ കുശാൽ പെരേരയാണ് ലങ്കൻ നിരയിൽ ടോപ് സ്‌കോറർ.

ഡക്വർത്ത ലൂയിസ് നിയമപ്രകാരം 41 ഓവറുകളിൽ 187 എന്ന പുതുക്കിയ ലക്ഷ്യവുമായി മറുപടി ബാറ്റിങിനിറങ്ങിയ അഫ്ഗാന്റെ തുടക്കം തകർച്ചയോടെയായിരുന്നു. ലങ്കൻ ബൗളിങ്ങിനു മുന്നിൽ അവരുടെ മുൻനിര ബാറ്റ്സ്മാൻമാർ മുട്ടുമടക്കിയതോടെ 57 റണ്ണുകൾക്ക് അഞ്ചു വിക്കെറ്റ് എന്ന നിലയിലേക്കു അഫ്ഗാൻ സ്കോർ കൂപ്പുകുത്തി. ആറാം വിക്കറ്റിൽ ഗുലാബ്ദീൻ നയീബും നജീബുള്ളയും ചേർന്ന നേടിയ 64 റൺസിന്റെ കൂട്ടുകെട്ടാണ് അവരെ വൻ തകർച്ചയിൽ നിന്നും രക്ഷിച്ചത്. 32.4 ഓവറിൽ 152 റൺസിന് അഫ്ഗാൻ ഇന്നിംഗ്സ് അവസാനിച്ചു. ശ്രീലങ്കയ്ക്കു വേണ്ടി നുവാൻ പ്രദീപ് നാലു വിക്കറ് വീഴ്ത്തിയപ്പോൾ ലസിത് മലിംഗ മൂന്നു വിക്കറ്റ് വീഴ്ത്തി.

Leave a comment

Your email address will not be published. Required fields are marked *