Foot Ball Top News

സിദാന്റെ ആദ്യ കരുനീക്കം – ലുക യോവിച്ചിനെ മാഡ്രിഡിൽ എത്തിച്ചു

June 4, 2019

സിദാന്റെ ആദ്യ കരുനീക്കം – ലുക യോവിച്ചിനെ മാഡ്രിഡിൽ എത്തിച്ചു

കഴിഞ്ഞ തവണത്തെ നിരാശ ജനകമായ സീസൺ മറികടക്കാൻ റയൽ മാഡ്രിഡ്‌ അവരുടെ ഇതിഹാസ താരമായ സിൻഡിന് സിദാന് രണ്ടാം ഊഴം നൽകിയിരിക്കുകയാണ്. തന്റെ വരവിന്റെ ഉദ്ദേശം വ്യക്തമാക്കിക്കൊണ്ട് അദ്ദേഹം ആദ്യ നീക്കവും നടത്തിയിരിക്കുന്നു. സെർബിയൻ പ്രതിഭാസം, വെറും 21 വയസ്സ് മാത്രം പ്രായമുള്ള ലൂക്ക യോവിച്ചിനെ ടീമിൽ കൊണ്ടുവന്നാണ് അദ്ദേഹം അടുത്ത സീസണിന്റെ ഒരുക്കം തുടങ്ങിയത്. ജർമൻ ടീമായ ഐൻട്രൻച്ച ഫ്രാങ്ക്ഫുർട്ടിന്റെ സ്‌ട്രൈക്കർ ആയിരുന്ന അദ്ദേഹത്തെ 70 മില്യൺ യുറോ കൊടുത്താണ് റയൽ സ്വന്തമാക്കിയത്.

യൂറോപ്യൻ ഫുട്ബോളിന്റെ വാഗതനമായി കരുതുന്ന താരമാണ് യോവിച്ച. കൈലിന് എംബാപ്പയെ p.s.ജി വിട്ടു നൽകാൻ വിസമ്മതിച്ചതാണ് യോവിച്ചിനെ ടീമിൽ എത്തിക്കാൻ സിദാനെ പ്രേരിപ്പിച്ചത്. എന്നാൽ എംബാപ്പയെ പകരം വെക്കാൻ പറ്റിയ താരം തന്നെയാണ് യോവിച്ച. ഫ്രാങ്ക്ഫുർട്ടിന് വേണ്ടി 27 ഗോളുകളാണ് യോവിച്ച ഈ സീസണിൽ അടിച്ചു കൂട്ടിയത്. യൂറോപ്പ കപ്പിന്റെ സെമി വരെയും അദ്ദേഹത്തിന്റെ മികവിൽ  അവർ എത്തുകയും ചെയ്തു. കൂർമതയും ബോക്സിനകത്തെ സാന്നിധ്യവുമാണ് യോവിച്ചിനെ അപകടകാരിയാക്കുന്നത്. ഏതായാലും പ്രായമായ ബെൻസിമയെ മാറ്റണ്ട ആവശ്യകത റയലിന് ഉണ്ട്. യോവിച്ചക്കാട്ടെ അതിനു മികവുള്ള കളിക്കാരനും.

Leave a comment