Cricket cricket worldcup Top News

ഈ ലോകകപ്പിലെ ആദ്യ ശതകവുമായി ജോ റൂട്ട്

June 4, 2019

ഈ ലോകകപ്പിലെ ആദ്യ ശതകവുമായി ജോ റൂട്ട്

2019 ലോകകപ്പിലെ ആദ്യ ശതകം ജോ റൂട്ടിന് സ്വന്തം. പാകിസ്താന് എതിരെ ഇംഗ്ലണ്ട് നടത്തിയ വീരോചിത റൺ ചേസിന്റെ ചുക്കാൻ പിടിച്ചത് റൂട്ട് ആയിരുന്നു. വെറും 12 റൺസ് മാത്രം ഉള്ളപ്പോൾ ഓപ്പണർ ജേസൺ റോയ് ഔട്ട് ആയപ്പോൾ ആണ് ഇംഗ്ലണ്ടിന്റെ മതിൽ ആയ റൂട്ട് ഇറങ്ങിയത്. 118 റൺസ് ആയപ്പോൾ ഇംഗ്ലണ്ടിന്റെ നാലാം വിക്കറ്റും പോയെങ്കിലും, റൂട്ട് കുലുങ്ങിയില്ല. 348 എന്ന കൂറ്റൻ സ്കോർ ജോസ് ബട്ട്ലറുമൊത്തു നേരിടാൻ തന്നെ തീരുമാനിച്ചു. ഇരുവരും 130 റൺസ് കൂട്ടുകെട്ടും കെട്ടിപ്പടുത്തു. 104 ബോളുകൾ നേരിട്ട റൂട്ട് 107 റൺസിനാണ് പുറത്തായത്.റൂട്ടിനെ കൂടാതെ ബട്ട്ലറും സെഞ്ച്വറി തികച്ചെങ്കിലും ഇംഗ്ലഡിന്14 റൺസിന്‌ പാകിസ്താനോട് തോൽവി സമ്മതിക്കേണ്ടി വന്നു.

Leave a comment