Cricket cricket worldcup Top News

ലോകകപ്പ് 2019, ഇംഗ്ലണ്ടിനെ തകർത്ത് പാക് പട

June 3, 2019

author:

ലോകകപ്പ് 2019, ഇംഗ്ലണ്ടിനെ തകർത്ത് പാക് പട

2019 ലോകകപ്പിൽ ഇന്നു നടന്ന മത്സരത്തിൽ പാകിസ്ഥാൻ ഇംഗ്ലണ്ടിനെ പതിനാലു റൺസിനു പരാജയപ്പെടുത്തി. ആദ്യം ബാറ്റു ചെയ്ത പാകിസ്ഥാൻ നിശ്ചിത 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റണ്ണുകൾ നേടി. മധ്യനിര ബാറ്റ്സ്മാൻ മുഹമ്മദ്‌ ഹഫീസ് 84 റണ്ണുകൾ നേടി ടോപ് സ്കോററായപ്പോൾ അർദ്ധസെഞ്ചുറി നേടിയ ബാബർ അസം, നായകൻ സർഫ്രാസ് അഹമ്മദ് എന്നിവർ മികച്ച പിന്തുണ നൽകി. ഇംഗ്ലണ്ടിനുവേണ്ടി ക്രിസ് വോക്‌സ്, മൊയീൻ അലി എന്നിവർ മൂന്നു വിക്കറ്റുകൾ വീതം വീഴ്ത്തിയപ്പോൾ മാർക്ക്‌ വുഡ് രണ്ടു വിക്കറ്റുകൾ വീഴ്ത്തി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന്റെ വെടിക്കെട്ട്‌ ഓപ്പണർ ജേസൺ റോയുടെ വിക്കെറ്റ് രണ്ടാം ഓവറിൽ തന്നെ വീഴ്ത്തിയ ശദാബ് ഖാൻ ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കി. പിന്നീട് കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തി പാകിസ്ഥാൻ കളിയിൽ നിറഞ്ഞു നിന്നെങ്കിലും അഞ്ചാം വിക്കറ്റിൽ ജോ റൂട്ടും ജോസ് ബട്ലറ്റും ചേർന്നു ഇംഗ്ലീഷ് വിജയപ്രതീക്ഷകൾക്ക് ജീവൻ നൽകി. 107 റണ്ണുകൾ നേടി പുറത്തായ റൂട്ട് ഈ ലോകകപ്പിലെ ആദ്യ സെഞ്ചുറിക്കും ഉടമയായി. റൂട്ടിന് പിറകെ ബട്ലറും സെഞ്ചുറി നേടി പുറത്തായതോടെ ഇംഗ്ലണ്ട് പ്രതീക്ഷകൾ അസ്തമിച്ചു. നിശ്ചിത 50 ഓവറിൽ 9 വിക്കെറ്റ് നഷ്ടത്തിൽ 334 റൺസെടുക്കാനെ ഇംഗ്ലണ്ടിനു സാധിച്ചുള്ളൂ. പാകിസ്ഥാന് വേണ്ടി വഹാബ് റിയാസ് മൂന്നു വിക്കറ്റുകൾ വീഴ്ത്തി.ഹഫീസ് ആണ് കളിയിലെ കേമൻ.ഈ ലോകകപ്പിൽ പാകിസ്താന്റെ ആദ്യ വിജയമാണിത്.

Leave a comment

Your email address will not be published. Required fields are marked *