തകർത്തടിച്ചു പാകിസ്ഥാൻ: ഇംഗ്ലണ്ടിന് വിജയലക്ഷ്യം 349
ഇംഗ്ലണ്ട്-പാകിസ്ഥാൻ അടുത്തകാലത്ത് നേർക്കുനേർ വന്നപ്പോൾ എല്ലാം സ്കോർ 300 ന് മുകളിൽ കയറിയിയുന്നു.അതിന്റെ തനിയാവർത്തനം എന്നോണം ലോകകപ്പിലും പാകിസ്ഥാൻ-ഇംഗ്ലണ്ട് മത്സരത്തിൽ പാകിസ്താന് കൂറ്റൻ സ്കോർ.50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് നേടി.ഇംഗ്ലണ്ടിന് ഈ സ്കോർ അത്ര വലിയ സ്കോർ അല്ല എന്നിരുന്നാൽ പോലും മത്സരം കനക്കാനാണ് സാധ്യത.ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോരാടിയൽ ആരാധകർക്ക് അതൊരു വിരുന്നാകും.
ടോസ് നേടിയ ഇംഗ്ലണ്ട് പാകിസ്താനെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.പക്ഷെ വിചാരിച്ചപോലെ കാര്യങ്ങൾ നടന്നില്ല.ഓപ്പണിങ് കൂട്ടുകെട്ടിൽ തന്നെ ഭേദപ്പെട്ട സ്കോർ കണ്ടെത്താൻ പാകിസ്താനായതാണ് അവരുടെ മികച്ച സ്കോറിങ്ങിനു അടിത്തറ പാകിയത്.ഇമാം ഉൾ ഹക്ക് 44 റൺസും, ഫാകർ സൽമാൻ 36 റൺസും നേടി.തുടർന്ന് വന്ന മുൻനിരയും തകർത്തടിച്ചതോടെ സ്കോർ ഉയർന്നു.62 പന്തിൽ 84 റൺസ് നേടിയ മുഹമ്മദ് ഹഫീസ് ആണ് ടോപ് സ്കോറെർ.ബാബർ ആസാം 63 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ സർഫറാസ് അഹമദ് 44 പന്തിൽ 55 റൺസ് നേടി സ്കോറിങ്ങിനു വേഗം കൂട്ടി.ഇംഗ്ലണ്ടിന്റെ തുറുപ്പുചീട്ടുകളായ ജോഫ്രെ ആർചറും, ക്രിസ് വോക്സും കണക്കിന് തല്ലു വാങ്ങി.ക്രിസ് വോക്സ് 8 ഓവറിൽ 3 വിക്കറ്റ് നേടിയെങ്കിലും 71 റൺസ് വഴങ്ങി.ജോഫ്രെ ആർചർ 10 ഓവറിൽ 79 റൺസ് വഴങ്ങി.വിക്കറ്റൊന്നും നേടിയില്ല.മോയിൻ അലി മികച്ച ബൌളിംഗ് കാഴ്ച വെച്ചു.10 ഓവറിൽ 50 റൺസിന് 3 വിക്കറ്റു നേടി.മാർക്ക് വുഡ് 53 റൺസിന് 2 വിക്കറ്റ് നേടി.