Cricket cricket worldcup Epic matches and incidents

1975 ലെ സിംഹള വീര്യത്തിന്റെ ചെറുത്തുനിൽപ്‌ !!!!

May 18, 2019

author:

1975 ലെ സിംഹള വീര്യത്തിന്റെ ചെറുത്തുനിൽപ്‌ !!!!

അസ്സോസിയേറ്റ് രാജ്യം എന്ന നിലക്ക് ആണ് പങ്കെടുത്തെതെങ്കിലും 1975 ലെ ലോകകപ്പിൽ ചില ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളെ നാണിപ്പിക്കുന്ന വീറുറ്റ പ്രകടനം ശ്രീലങ്കയുടെ ചുണക്കുട്ടികൾ പുറത്തുഎടുത്തു .ഹെൽമെറ്റോ ഷീൽഡുകളോ ഇല്ലാതിരുന്ന ആ കാലഘട്ടത്തിൽ മാരക പേസ്‌ ദ്വയങ്ങളായ ജെഫ് തോംസണിനെയും ഡെന്നിസ് ലില്ലീയെയും നേരിടുന്നത് വൈകിപ്പിക്കാൻ ടോസ് നേടിയ ശ്രീലങ്കൻ ക്യാപ്റ്റൻ അനുര റെന്നെകൂൺ, ഫിലീഡിങ് തെരഞ്ഞെടുത്തു .

ഓസ്ട്രേലിയ 60 ഓവറിൽ 5 വിക്കറ്റിന് 328 റണ്സെടുത്തു ശ്രീലങ്കയുടെ സന്തോഷം തല്ലിക്കെടുത്തി .ലില്ലീയും തോംസണും മിന്നൽ പിണർപോലെ പന്ത് എറിഞ്ഞപ്പോൾ ശ്രീലങ്കയുടെ ഓപ്പണര്മാര് ആടിയുലഞ്ഞു .30 റൺസ് എത്തിയപ്പോളേക്കും രഞ്ജിത് ഫെർണാണ്ടോ, തോംസന്റെ വേഗത്തിനു മുൻപിൽ തലകുനിച്ചു . 54 റൺസിന് രണ്ടാം വിക്കറ്റും വീണതിനുശേഷം ശ്രീലങ്ക രണ്ടും കല്പിച്ച പോരാട്ടത്തിന് തുനിഞ്ഞിറങ്ങി .

ദുലീപ് മെൻഡിസും സിദാത് വെട്ടിമുനയും ചേർന്ന് ലങ്കൻ ഇന്നിങ്‌സ് ധീരമായി മുന്നോട്ടു കൊണ്ടുപോയി. 32 ഓവറിൽ ഇവർ സ്കോർ 150 തിൽ എത്തിച്ചു .പന്തിയല്ല എന്നുകണ്ട ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ഇയാൻ ചാപ്പൽ, തോംസണിനെയും ലിലിയേയും രണ്ടാം സ്പെല്ലിനു തിരിച്ചുവിളിച്ചു .ബാറ്റ്സ്മാൻ ൻറെ ശരീരത്തെ ലക്ഷ്യമാക്കി തോംസൺ തുടർച്ചയായി അതിവേവേഗത്തില് പന്തുകൾ എറിയാൻ തുടങി . തോംസണിന്റെ ആവറേജ് സ്‌പീഡ്ഡ് 100 മൈലിനു മുകളിലേക്ക്എത്തി .തോംസണിന്റെ ബൗൺസർ തലയിൽ ഏറ്റു മെൻഡിസ് പിച്ചിൽ വീണു. തുടർന്ന് ആശുപത്രിയിലേക്കു മാറ്റി .തുടർച്ചയായി വെട്ടിമുനിയുടെ കാലുലക്ഷ്യമാക്കി തോംസൺ യോർക്കറുകൾ വർഷിച്ചു .കാലുകൾ ഒടിഞ്ഞു വെട്ടിമുനിയും കളം വിട്ടു .

പക്ഷേ പൊരുതാൻ തന്നെ ശ്രീലങ്കയുടെ ചുണക്കുട്ടികൾ തീരുമാനിച്ചു . അനുര റെന്നെകൂണും മൈക്കിൾ ടിസ്സറായും ചേർന്നു 82 റൺസ് 3 ആം വിക്കറ്റിൽ കൂട്ടിച്ചേർത്തു .ആ മത്സരം ശ്രീലങ്ക 52 റൺസിന് തോറ്റു ചരിത്രത്തിൽ ഇടംപിടിച്ചു .

Leave a comment