Cricket cricket worldcup Epic matches and incidents

ഈസ്റ്റ് ആഫ്രിക്ക എന്നൊരു ടീമും ലോകകപ്പ് കളിച്ചിരുന്നു !!

May 15, 2019

author:

ഈസ്റ്റ് ആഫ്രിക്ക എന്നൊരു ടീമും ലോകകപ്പ് കളിച്ചിരുന്നു !!

1975 ലെ ആദ്യ ഏകദിന ലോകകപ്പ് , ഈസ്റ്റ് ആഫ്രിക്ക എന്ന ടീമിന്റെ പങ്കാളിത്തം കൊണ്ട് ശ്രെദ്ധേയം ആയി . ഇംഗ്ലണ്ട് ,ഓസ്ട്രേലിയ ,വെസ്റ്റ് ഇൻഡീസ് ,ന്യൂസിലാൻഡ് ,ഇന്ത്യ ,പാകിസ്ഥാൻ എന്നീ ടെസ്റ്റ് കളിക്കുന്ന രാജ്യങ്ങളും ശ്രീലങ്കയും ഈസ്റ്റ് ആഫ്രിക്കയും അസ്സോസിയേറ്റ് അംഗ രാജ്യങ്ങൾ എന്ന നിലയ്ക്കും ഈ ലോകകപ്പിൽ പങ്കെടുത്തു . വർണ വിവേചനം നിമിത്തം സൗത്ത് ആഫ്രിക്ക വിലക്കിനെ നേരിടുന്ന കാലം ആയിരുന്നു .

കെനിയ .ഉഗാണ്ട ,ടാൻസാനിയ ,സാമ്പിയ എന്നീ രാജ്യങ്ങളിലെ കളിക്കാരാണ് ഈസ്റ്റ് ആഫ്രിക്ക എന്ന പേരിൽ അണി നിരന്നത് . ലോകകപ്പിലെ പ്രാഥമിക റൗണ്ടിലെ 3 കളികളിലും പരാജയപെട്ടു അവർ ടൂർണമെന്റിൽ നിന്നും പുറത്തു ആവുകയും ചെയ്തു . ഈ ലോകകപ്പിൽ ഇന്ത്യ നേടിയ ഏക വിജയം ഈസ്റ്റ് ആഫ്രിക്കക് എതിരേയായിരുന്നു.

Leave a comment

Your email address will not be published. Required fields are marked *